എഡിറ്റര്‍
എഡിറ്റര്‍
അറബികല്യാണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
എഡിറ്റര്‍
Wednesday 8th January 2014 12:00am

arabi-kalyananm

കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് വിശദീകരണം തേടി. സംസ്ഥാനത്തെ അനാഥാലയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് എത്തിയിരുന്നു.

കോഴിക്കോട്ടെ വിവാദ അറബികല്യാണം നടത്തിയ സിയസ്‌കോ യത്തീംഖാനയില്‍ എത്തിയ സംഘം വിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്തെ അനാഥശാലകളും സംഘം സന്ദര്‍ശിച്ചിരുന്നു.

ജസ്റ്റിസ് ജെ.ബി കോശിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ എസ്. ശ്രീജിത്ത് കോഴിക്കോട് കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയത്.

പത്ത് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. നിയമപരമല്ലാത്ത വിവാഹം നടന്നതിനെ തുടര്‍ന്ന് കലക്ടര്‍ സ്വീകരിച്ച നടപടി ആരാഞ്ഞാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement