തിരുവനന്തപുരം:സംസ്ഥാനത്ത് തുടര്‍ച്ചയായി സംഭവിക്കുന്ന അക്രമസംഭവങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങളെയും തുടര്‍ന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചു.ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന നിര്‍ദേശത്തോടെ ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കുമാണ് നോട്ടീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത രാഷ്ട്രീയ സംഘര്‍ഷം രുക്ഷമായിരുന്നു. ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. തലസ്ഥാനത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടും ,ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസും ആക്രമിക്കപ്പെട്ടിരുന്നു. ശ്രീകാര്യത്ത് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപെടുകയും ഉണ്ടായി.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുകക്ഷികളുമായി സമാധാന ചര്‍ച്ച നടത്തുകയും സംഘര്‍ഷത്തിന് അയവുവരുത്തുകയും ഉണ്ടായി. ആഗസ്റ്റ് ആറിന് സര്‍വ്വകക്ഷി സമ്മേളനം വിളിക്കാനും തീരുമാനമുണ്ടായി.