മനുഷ്യന്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ പകുതിയോളം നേരവും സ്വപ്നലോകത്താണ് ചിലവഴിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. യുഎസിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി വന്നത്. 2200ത്തോളം പേരാണ് സര്‍വേയില്‍ പങ്കെടുപ്പിച്ച് നടത്തയി സര്‍വ്വേയിലാണ് കണ്ടെത്തതല്‍.ഐഫോണ്‍ വഴിയായിരുന്നു സര്‍വേ നടത്തിയത്.
പകലും രാത്രിയും തങ്ങളുടെ വിചാരങ്ങളും വികാരങ്ങളും മാറിമറിയുന്നതായി ഇവരില്‍ ഭൂരിഭാഗവും രേഖപ്പെടുത്തി.ഐഫോണില്‍ നിന്ന് സര്‍വേയ്ക്കുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ചോദ്യങ്ങള്‍ക്കു മറുപടി രേഖപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇതിനിടെ നടന്ന മനസിന്റെ അലച്ചിലാണ് പഠനത്തിന്റെ അടിസ്ഥാനം.

യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ബോധ്യമില്ലാതെ സ്വപ്നലോകത്താണെന്ന് മനുഷ്യന്‍ ഉണര്‍ന്നിരിക്കുന്നതിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. ഉണര്‍ന്നിരിക്കുന്നതിലെ 30ശതമാനം സമയവും മനസ് അലഞ്ഞുതിരിയുകയായിരിക്കും. എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും 46.9 ശതമാനവും മനസ് സ്വപ്നലോകത്തായിരിക്കുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. മാത്യു കില്ലിംഗ്‌സ്വര്‍ത്ത് പറഞ്ഞു. ഈ സമയം, മനുഷ്യമനസ് ആനന്ദപൂര്‍ണമായിരിക്കുമെന്നും കില്ലിംഗ്‌സ്വര്‍ത്ത് വിശദീകരിച്ചു.