എഡിറ്റര്‍
എഡിറ്റര്‍
നരബലിക്ക് വധശിക്ഷ: കര്‍ണാടക നിയമം ശക്തമാക്കുന്നു
എഡിറ്റര്‍
Thursday 7th November 2013 12:55am

humen-sacrifice

ബംഗളൂരു: നരബലി അടക്കമുള്ള പതിമൂന്ന് ദുരാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്ന കടുത്ത ശിക്ഷ നല്‍കാനുള്ള നിയമം കര്‍ണാടകയില്‍ തയ്യാറാക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമത്തിന്റെ കരടാണ് രൂപകല്‍പ്പന ചെയ്തുവരുന്നത്.

ഗവേഷണങ്ങള്‍ നിയമ വിദഗ്ധരുമായുള്ള സംവാദങ്ങള്‍ ആശയവിനിമയം എന്നിവക്ക് ശേഷമാണ് കരട് ബില്ലിന് രൂപം കൊടുത്തത്.

കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബില്ലിന് അന്തിമ രൂപം നല്‍കുമെന്നും നിമയസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബില്ല് സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

അന്ധവിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കര്‍ണആടക ആന്റി സൂപര്‍സ്റ്റീഷ്യന്‍ അതോറിറ്റി രൂപവത്ക്കരിക്കും.

ശാരീരികമായോ മാനസികമായോ ഉള്ള കൊടും പീഡനം, സാമ്പത്തികമായോ ംൈിഗമായോ ഉള്ള കൊടും ചൂഷണം, മാനുഷികതയെ അവഹേളിക്കുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അന്ധവിശ്വാസങ്ങളായി നിര്‍വചിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് പോളിസി നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി എന്നിവയുടെ ഡയരക്ടറായ പ്രൊഫ. എസ് ജാഫേത്ത് പറഞ്ഞു.

Advertisement