എഡിറ്റര്‍
എഡിറ്റര്‍
നിധി കിട്ടാനായി കര്‍ണാടകയില്‍ നരബലി നടന്നതായി സംശയം
എഡിറ്റര്‍
Thursday 21st November 2013 12:17pm

human-sacrifies

മംഗലാപുരം: കര്‍ണാടകയിലെ സുള്ള്യ ഗ്രാമത്തില്‍ ശിശുബലി നടന്നതായി സംശയം.

നിധി കിട്ടാന്‍ വേണ്ടി കുഞ്ഞിനെ ബലി കഴിച്ചതാണെന്നാണ് സംശയം. കഴിഞ്ഞ ആഗസ്ത് 11നാണ് കുഞ്ഞിനെ കാണാതായത്.

സുള്ള്യഗ്രാമത്തിലെ മോഹന്‍ദാസിന്റേയും ഭവാനിയുടേയും മകളായ രണ്ട് വയസുകാരി സരികയാണ് പ്രാകൃതമായി കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

ശിരസ് വേര്‍പ്പെട്ട നിലയില്‍  13 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്.

മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതാണ് സംഭവം നരബലിയാണെന്ന സംശം ബലപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സുള്ള്യയിലെ രത്‌നപുരത്താണ് സംഭവം നടന്നത്. രത്‌ന ഖനനം നടക്കുന്ന ഈ പ്രദേശത്ത് നിധിയുണ്ടെന്നും അത് കണ്ടെത്തണമെങ്കില്‍ മനുഷ്യ ബലി വേണമെന്നും ജ്യോത്സ്യന്മാര്‍ പ്രവചനം നടത്തിയിരുന്നു.

തുടര്‍ന്ന് നിധി കുഴിച്ചെടുക്കാന്‍ ശ്രമിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement