തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി പറഞ്ഞു.

വിഷയം പരിശോധിക്കാന്‍ കോടതി കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്നും ഒത്തുതീര്‍പ്പിന് മാത്രമേ സാധിക്കുവെന്നും ജസ്റ്റിസ് ജെ.ബി. കോശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം വലുതാക്കിയത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും മാധ്യമങ്ങളും നേതാക്കളുമാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി കുറ്റപ്പെടുത്തുകയും ചെയ്തു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഭയാനകമായ സാഹചര്യം വളര്‍ത്തുന്നതും ഇവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Malayalam News
Kerala News in English