ഇന്ത്യയില്‍ പ്രകൃതി ദുരന്തമോ, ദുരിതങ്ങളോ ഉണ്ടായാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് നോക്കാം. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എല്ലാവഴിക്കുനിന്നും പ്രഖ്യാപനങ്ങള്‍ പ്രവഹിക്കും. കോടികളുടെ നഷ്ടപരിഹാര പ്രവാഹങ്ങള്‍. ദല്‍ഹിയിലും സിംലയിലും മറ്റും സുഖവസിക്കുന്ന പല രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലസന്ദര്‍ശനത്തിനെത്തും.

ദുരന്തത്തിന്റെ ചൂടാറുന്നതുവരെ ബഹളമയമായിരിക്കും. എന്നാല്‍ അത് കുറച്ചുദിവസം കഴിഞ്ഞാലോ. എല്ലാവരും അതങ്ങ് ബോധപൂര്‍വ്വം മറക്കും, അല്ലെങ്കില്‍ മറയ്ക്കും.

കഴിഞ്ഞ വര്‍ഷം വെനിസുലയിലുണ്ടായിരുന്ന വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു പാട് കുടുംബങ്ങള്‍ അനാഥരായി. താമസിക്കുന്ന വീട് നഷ്ടമായവര്‍, ഉറ്റവരെ നഷ്ടമായവര്‍ അങ്ങനെ ഒരുപാടുപേര്‍. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്തത് വെനിസിലയിലെ പ്രസിഡന്റ് തന്നെയാണ്.

അടുത്ത പേജില്‍ തുടരുന്നു