Categories

ക്യാന്‍സര്‍ നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ഷാവേസ്

കാരക്കാസ്: ക്യാന്‍സര്‍ നീക്കം ചെയ്യാന്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായതായി വെ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വെളിപ്പെടുത്തി. ചികിത്സയ്ക്കായി ക്യൂബയിലെത്തിയ ഷാവേസ് ഒരു പാന്‍ അമേരിക്കന്‍ ടെലിവിഷന്‍ ചാനലിലൂടെ തന്റെ സുഖവിവരം ജനങ്ങളെ അറിയിക്കുകയും ചെയ്തു.

ശരീരത്തിലെ മുഴ നീക്കം ചെയ്യാനായി ജൂണ്‍ 10ന് ഷാവേസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതുമുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഷാവേസ് ഗുരുതരാവസ്ഥയിലാണെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ക്യൂബയില്‍ ചികിത്സയിലെത്തിയശേഷം ആദ്യമായാണ് ഷാവേസ് തന്റെ സുഖവിവരം ടെലിവിഷനിലൂടെ അറിയിക്കുന്നത്.

അര്‍ബുദബാധയുടെ ഭാഗമായ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും താന്‍ സുഖം പ്രാപിച്ചുവരുന്നതായും അദ്ദേഹം സംഭാഷണത്തില്‍ പറഞ്ഞു. പൂര്‍വസ്ഥിതിയിലേയ്ക്കു മടങ്ങിവന്നുകൊണ്ടിരിക്കുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ദിവസം ഫിഡല്‍ കാസ്‌ട്രോയ്‌ക്കൊപ്പം ഷാവേസ് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഷാവേസ് നേരിട്ട് തന്റെ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

‘അണ്‍ഡില്‍ വിക്ടറി ഫോറെവര്‍’ എന്ന വിപ്ലവമുദ്രാവാക്യത്തോടെയാണ് ഷാവേസ് തന്റെ സംഭാഷണം അവസാനിപ്പിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.