കാരക്കസ്: അര്‍ബുദ ബാധയെത്തുടര്‍ന്ന ചികില്‍സയിലായിരുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പുതിയ രൂപത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ ക്യാബിനറ്റ് മന്ത്രിമാരുടെ സത്യപ്രതിഞ്ജാചടങ്ങിലാണ് അദ്ദേഹം പുതിയ രൂപത്തില്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയത്. അര്‍ബുദ ചികില്‍സയെത്തുടര്‍ന്ന് മുടി കൊഴിയുന്നതിനാലാണ് തല മൊട്ടയടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസാരിച്ചുകൊണ്ടിരിക്കെ തന്റെ ചെറുപ്പകാലത്തെ ഫോട്ടോ കാണിച്ച് തന്നെ കാണാന്‍ ഇപ്പോള്‍ ഇതുപോലുണ്ടെന്ന് പറയാനും ഷാവേസ് മറന്നില്ല.

കീമോതെറാപ്പിയ്ക്കുശേഷം തലയിലെ മുടി പോയപ്പോള്‍ തനിക്ക് പുതിയ ലുക്ക് തോന്നുണ്ടെന്ന് ഷാവേസ് ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞു.കീമോതെറാപ്പിയുടെ രണ്ടാംഘട്ടം അടുത്തഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അരക്കെട്ടുഭാഗത്ത് ബേസ്‌ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമര്‍ ഏതുതരത്തിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.