കാരക്കസ്: അര്‍ബുദ ബാധയെ തുടര്‍ന്ന ചികിത്സയിലായിരുന്ന വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായി.

ഷാവേസിനെ കരാക്കസിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദഗ്ദ ചികിത്സക്കായി ഇദ്ദേഹത്തെ കാരാക്കേസിലെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നു ക്യൂബയില്‍ ചികിത്സയിലായിരുന്ന ഷാവേസ് നാലാം വട്ട കീമോതൊറാപ്പി ചികിതക്ക് ശേഷം ഒരാഴ്ച മുന്‍പാണു നാട്ടില്‍ മടങ്ങി എത്തിയത്. എന്നാല്‍ വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇറാനിയന്‍ പ്രസിഡണ്ട് അഹമ്മദി നെജാദുമായി കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഷാവേസിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.