എഡിറ്റര്‍
എഡിറ്റര്‍
ഹ്യൂഗോ ഷാവേസിന്റെ പുതിയ ചിത്രം പുറത്ത് വിട്ടു
എഡിറ്റര്‍
Saturday 16th February 2013 11:53am

കാരക്കസ്: വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ ചിരിക്കുന്ന ചിത്രം പുറത്ത് വിട്ടു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്രാന്മയുടെ വ്യാഴാഴ്ചത്തെ പതിപ്പിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്.

രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഷാവേസ് പത്രം വായിക്കുകയും ചിരിക്കുകയും ചെയ്യുന്ന ചിത്രമാണ് പുറത്ത് വിട്ടത്. അര്‍ബുദ ശസ്ത്രക്രിയയ്ക്കായി 2012 ഡിസംബര്‍ 11നാണ് ഷാവേസ് ഹവാനയിലെത്തിയത്. ക്യൂബയില്‍ തിരിച്ചെത്തിയ ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമാണിത്.

Ads By Google

ഷാവേസിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ്  വെനസ്വേലന്‍ സര്‍ക്കാര്‍ ചിത്രം പുറത്ത് വിട്ടത്. ശ്വസതടസം നേരിടുന്ന ഷാവേസിനു സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതായി ക്യൂബന്‍ വാര്‍ത്താ വിനിമയ മന്ത്രി ഏണസ്‌റ്റോ വില്ലിഗാസ് പറഞ്ഞു. അതേസമയം ശസ്ത്രക്രിയക്ക് ശേഷം ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായിരുന്നു.

ഷാവേസിന്റെ ആരോഗ്യനില ഏറെ പുരോഗമിച്ചെന്നാണ് പുതിയ ചിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. ഇത് ഷാവേസ് ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.

അര്‍ബുദത്തിനുള്ള നാലാം വട്ട ശസ്ത്രക്രിയക്ക് ക്യൂബയിലേക്ക് പുറപ്പെടും മുന്‍പ് അനുയായികളെ അഭിവാദ്യം ചെയ്യുന്ന അന്നത്തെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഷാവേസിന്റെ മരുമകനായ ജോര്‍ജ് അരിയേസയാണ് ഷാവേസിന്റെ ചിത്രങ്ങള്‍ ടെലിവിഷനിലൂടെ ലോകത്തെ കാട്ടിയത്.

Advertisement