എഡിറ്റര്‍
എഡിറ്റര്‍
ഷാവേസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 4th January 2013 9:27am

കാരക്കാസ്: അര്‍ബുദബാധയെ തുടര്‍ന്ന് ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍.

Ads By Google

ഷാവേസിന് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായും ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്നുണ്ടെന്നും പ്രസിഡന്റിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കി വെനിസ്വേലിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഏണെസ്റ്റോ വില്ലേഗാസ് പറഞ്ഞു.

ഷാവേസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വില്ലേഗാസ് കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്കിടെയുണ്ടായ രക്തസ്രാവമാണ് ഷാവേസിന്റെ നില വഷളാക്കിയത്. രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പെല്‍വിക് ക്യാന്‍സറാണ് ഷാവേസിനെ ബാധിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് മൂന്ന് തവണ ശസ്ത്രക്രിയയ്ക്കും നാല്  വട്ടം കീമോ തറാപ്പിക്കും ഷാവേസ് വിധേയനായിട്ടുണ്ട്. ഭേദമായെന്ന് കരുതിയ രോഗം വീണ്ടും തിരിച്ചെത്തിയതോടെ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് ഷാവേസ് ചികിത്സയ്ക്കായി ക്യൂബയിലേക്ക് തിരിച്ചത്.

കഴിഞ്ഞ മാസം 11 നാണ് ഷാവേസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.

Advertisement