എഡിറ്റര്‍
എഡിറ്റര്‍
അസിനെ ഞെട്ടിച്ച പിറന്നാള്‍ സമ്മാനം
എഡിറ്റര്‍
Friday 1st November 2013 12:38pm

asin

തെന്നിന്ത്യയില്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് ##അസിന്‍ ബോളിവുഡിലേക്ക് ചേക്കേറിയത്. ആമിര്‍ ഖാന്റെ നായികയായുള്ള അരങ്ങേറ്റം അസിന്‍ മോശമാക്കിയുമില്ല.

എന്നാല്‍ അതിന് ശേഷം വേണ്ടത്ര അവസരം അസിന് ബോളിവുഡില്‍ നിന്ന് ലഭിച്ചതുമില്ല. സിനിമയൊന്നുമില്ലെങ്കിലും അത്യാവശ്യം സിനിമാക്കാരൊക്കെ അസിന്റെ സുഹൃത്തുക്കളാണെന്ന് കഴിഞ്ഞ ദിവസം നടന്ന നടിയുടെ പിറന്നാളാഘോഷത്തോടെയാണ് മനസ്സിലായത്.

ബോളിവുഡിലേയും കോളിവുഡിലേയും നിരവധി സുഹൃത്തുക്കളാണ് അസിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയത്. എന്നാല്‍ ഇവരേക്കാളൊക്കെ അസിനെ അമ്പരപ്പിച്ചത് ഹോളിവുഡ് സ്റ്റാര്‍ ഹ്യൂഗ് ജാക്ക്മാനാണ്.

അസിന്റെ പിറന്നാളിന് ആശംസയറിയിച്ച് ഹ്യൂഗ് ഒരു വീഡിയോ മെസേജ് അയച്ചുകൊടുത്തു. കൂടാതെ അടുത്ത പിറന്നാളിന് അസിനൊപ്പമുണ്ടാകുമെന്ന വാഗ്ദാനവും ഹ്യൂഗ് നല്‍കിയിട്ടുണ്ട്.

അടുത്ത വര്‍ഷം ഹ്യൂഗ് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അപ്പോള്‍ പിറന്നാള്‍ ഒന്നിച്ചാഘോഷിക്കാമെന്നാണ് കക്ഷി പറയുന്നത്.

ഹ്യൂഗിന്റെ പിറന്നാള്‍ സമ്മാനം ഒത്തിരി ഇഷ്ടപ്പെട്ടെന്നാണ് അസിന്‍ പറയുന്നത്. താനൊ    രിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അസിന്‍ പറഞ്ഞു.

അസിന് അങ്ങ് ഹോളിവുഡ് വരെ സുഹൃത്തുക്കളുണ്ടോയെന്നാണ് ബോളിവുഡിലേയും കോളിവുഡിലേയും നായികമാര്‍ ഇപ്പോള്‍ അല്‍പ്പം അസൂയയോടെ ചോദിക്കുന്നതത്രേ.

Advertisement