എഡിറ്റര്‍
എഡിറ്റര്‍
പെസഫിക്കില്‍ കിലോമീറ്ററോളം പൊങ്ങിക്കിടക്കുന്ന ‘വോള്‍ക്കാനിക് റോക്ക്’ കണ്ടെത്തി
എഡിറ്റര്‍
Monday 13th August 2012 3:36pm

പെസഫിക് സമുദ്രത്തില്‍ വലിയ വോള്‍ക്കാനിക് പാറകളുടെ കൂട്ടം കണ്ടെത്തി. ഏകദേശം ബെല്‍ജിയത്തിന്റെ വലുപ്പത്തിലുള്ള പാറക്കൂട്ടങ്ങളാണ് കണ്ടെത്തിയത്.

Ads By Google

ജലത്തിനടിയിലെ ഏതെങ്കിലും അഗ്നിപര്‍വ്വതം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ പാറകളാവാം ഇതെന്നാണ് നിഗമനം. ഏകദേശം 26,000 സ്‌ക്വയര്‍ കിലോമീറ്ററോളം ഈ പാറകള്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. ന്യൂസിലാന്റിന്റെ തീരത്ത് നിന്നും ഏകദേശം 1,000 കിലോമീറ്റര്‍ അകലെയാണ് ഈ പാറക്കൂട്ടമുള്ളത്.

പാറക്കൂട്ടങ്ങള്‍ കണ്ടെത്തിയ സൈനിക കപ്പല്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. പാറക്കൂട്ടങ്ങള്‍ തട്ടി കപ്പലിന് അപകടം പറ്റുമെന്ന് ഭയന്ന് നാവികര്‍ ദിശമാറിയാണ് സഞ്ചരിച്ചത്.

ജലത്തിനടിയിലുള്ള മനോവൈ എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് പാറകളുണ്ടായതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പാറകള്‍ സമുദ്രജലത്തെക്കാള്‍ ഭാരം കുറഞ്ഞവയായതിനാലാണ് പൊങ്ങിക്കിടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ന്യൂസിലാന്റില്‍ അടുത്തിടെയുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Advertisement