പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ത്രേലിയയിലെ പെര്‍ത്തില്‍ വന്‍ തീപിടുത്തം. നഗരത്തിന്റെ വടക്കു കിഴക്കന്‍ മേഖലയിലായി രണ്ടു തീപിടുത്തങ്ങളാണ് ഉണ്ടായത്. 60 ഓളം വീടുകളിലേയ്ക്കു തീപടര്‍ന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

59 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റു വീശുന്നതിനാല്‍ തീപടരാനുള്ള സാധ്യത കൂടുതലാണെന്നും പ്രദേശത്തു നിന്നു ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അഗ്നിശമന സേന അറിയിച്ചു. വിക്ടോറിയയില്‍ 173 പേരുടെ മരണത്തിനിടയാക്കിയ വന്‍ തീപിടുത്തത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ അഗ്നിബാധയുണ്ടായിരിക്കുന്നത്.