എഡിറ്റര്‍
എഡിറ്റര്‍
സഹതാരം വിവാഹഭ്യര്‍ത്ഥന നിരസിച്ചു; സംവിധായകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
എഡിറ്റര്‍
Monday 19th June 2017 4:55pm

 

ചലച്ചിത്ര മേഖലയില്‍ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയുമെല്ലാം സ്ഥിരം സംഭവങ്ങളാണ്. എന്നാല്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് സംവിധായകന്‍ ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്തയാണ് കന്നട ചലച്ചിത്ര രംഗത്ത് നിന്നു ഇപ്പോള്‍ പുറത്ത് വരുന്നത്.


Also read: ബീഹാറില്‍ ഓടുന്ന ട്രെയിനില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; ആശുപത്രിയില്‍ എത്തിച്ചിട്ടും അഡ്മിറ്റ് ചെയ്യാന്‍ കൂട്ടാക്കാതെ അധികൃതര്‍


അതിനെത്തുടര്‍ന്നാണ് വെങ്കട്ട് ഫിനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താന്‍ മരിക്കുകയാണെന്നറിയിച്ച് രചനക്ക് മെസ്സേജ് അയച്ചതിന് പിന്നാലെയാണ് സംവിധായകന്റെ ആത്മഹത്യാ ശ്രമം. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിച്ച രചന വെങ്കട്ടുമായി പ്രണയത്തിലായിരുന്നില്ലെന്നാണ് പറയുന്നത്.


Dont miss മെട്രോ ഉദ്ഘാടന ചടങ്ങില്‍ കുമ്മനം വലിഞ്ഞുകയറിയതല്ല: തന്നെയും ക്ഷണിച്ചിരുന്നെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ


‘സ്റ്റാര്‍ സുവര്‍ണ’ ചാനലിലെ ‘സൂപ്പര്‍ ജോഡി’ എന്ന റിയാലിറ്റി ഷോയിലായിരുന്നു ഇരുവരും ഒരുമിച്ചെത്തിയിരുന്നത്.

നേരത്തേ പ്രശസ്ത സിനിമാ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് വെങ്കിട്ടിന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രമ്യ വെങ്കട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. 2006ല്‍ തന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ രേഷ്മയെ വിവാഹം ചെയ്ത ഇയാള്‍ 2010ലാണ് വിവാഹ മോചിതനായത്.

Advertisement