ബാര്‍സലോണ: ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്‌ഫോണുമായി എത്തിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഹുവായ്. ഏസെന്റ് പി2 എന്ന സ്മാര്‍ട്‌ഫോണിന് 4.7 ഇഞ്ച് സ്‌ക്രീനാണുള്ളത്.

Ads By Google

മറ്റ് ഫോണുകളേക്കാളും വേഗത്തില്‍ ഏസെന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഏറ്റവും മികച്ച മൂന്നാമത്തെ കമ്പനിയാണ് ഹുവായ്.

സാംസങ്, ആപ്പിള്‍ എന്നിവയാണ് വിപണിയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. അതേസമയം, പുതിയ സ്മാര്‍ട്‌ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹുവായ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

നൂറ് കണക്കിന് തീമുകളാണ് പുതിയ സ്മാര്‍ട്‌ഫോണിലേക്ക് പരീക്ഷിച്ചതെന്നാണ് കമ്പനിയുടെ തലവന്‍ റിച്ചാര്‍ഡ് യു പറയുന്നത്. ആപ്പിളില്‍ നിന്നും ഗൂഗിള്‍ ആന്‍ഡ്രോയിഡില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.