എഡിറ്റര്‍
എഡിറ്റര്‍
മെലിഞ്ഞ സുന്ദരിയായി ആസെന്റ് പി6
എഡിറ്റര്‍
Wednesday 19th June 2013 2:50pm

Huawei

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട് ഫോണുമായി എത്തിയിരിക്കുകായണ് ചൈനീസ് കമ്പനിയായ ഹുവായി.  ആസെന്റ് പി6 എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ദിവസം ഹുവായി അവതരിപ്പിച്ചു.

ആപ്പിള്‍,  സാംസങ് എന്നിവരോട് യുദ്ധം പ്രഖ്യാപിച്ച് കൊണ്ടായണ് ആസെന്റിന്റെ കടന്നുവരവ്. 18 എം.എം തിക്കാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനുള്ളത്. 120 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.

Ads By Google

5 മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസ് ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് 4.2.2 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4.7 ഇഞ്ച് ഡിസ്‌പ്ലേ, മെറ്റാലിക് ബോഡി എന്നിവയും ഈ മെലിഞ്ഞ സുന്ദരിക്കുണ്ട്.

8 എം.പി റിയര്‍ ക്യാമറയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളിലാണ് ആസന്റ് പി6 എത്തിയിരിക്കുന്നത്. 449 യൂറോ അതായത് 600 ഡോളറാണ് ഈ സുന്ദരിയുടെ വില.

Advertisement