എഡിറ്റര്‍
എഡിറ്റര്‍
ഹുവായ് അസെന്‍ഡ് ഡബ്ല്യു2 വിപണിയിലേക്ക്, ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷ
എഡിറ്റര്‍
Thursday 21st November 2013 3:17pm

ascend-W2

ബെയ്ജിങ്: അസെന്‍ഡ് ഡബ്ല്യു2-നെ കുറിച്ചുള്ള വിവരങ്ങള്‍ ഹുവായ് ഔദ്യോഗികമായി പുറത്തുവിട്ടു. അസെന്‍ഡ് ഡബ്ല്യു1-ന്റെ പിന്‍ഗാമിയാണിത്.

വിന്‍ഡോസ് ഫോണ്‍ 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ഹുവായ് സ്മാര്‍ട്ട്‌ഫോണാണ് അഡെന്‍ഡ് ഡബ്ല്യു2.

ഈ മാസം അവസാനം മുതല്‍ റഷ്യയിലും നെതര്‍ലന്റ്‌സിലും ഇത് ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. പിന്നീട് മറ്റ് വിപണികളിലുമെത്തും.

ഇന്ത്യയില്‍ ഇത് ഉടന്‍ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു എന്നാണ് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും കമ്പനി വെളിപ്പെടുത്തുമില്ല.

ഒരു വിപണിയിലെയും വിലവിവരങ്ങളും കമ്പനി തുറന്ന് പറയുന്നില്ല.

ജൂണില്‍ നടന്ന മൊബൈല്‍ ഏഷ്യ എക്‌സ്‌പോയിലാണ് ഹുവായ് ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത്.

4.3 ഇഞ്ചിന്റെ ഐ.പി.എസ് ഡബ്ല്യു.വി.ജി.എ (480×800) എല്‍.സി.ഡി ഡിസ്‌പ്ലേയും ടി.എഫ്.ടി മാജിക് ടച്ച് ടെക്‌നോളജിയും ഫീച്ചറുകളാണ്.

ഡ്യുവല്‍ കോര്‍1.4 ജിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറും 512 എം.ബി റാമുമാണ് അസെന്‍ഡ് ഡബ്ല്യു2-ന് ഉള്ളത്.

ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് 8 ജി.ബിയാണ്. ഇത് എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയില്ല.

5 മെഗാ പിക്‌സലിന്റെ പിന്‍ ക്യാമറയാണ്. പക്ഷേ മുന്‍ ക്യാമറയില്ലാത്തത് ഒരു പോരായ്മയാണ്. 1700 എം.എ.എച്ചാണ് ബാറ്ററിയുടെ പവര്‍.

ബ്ലാക്, ബ്ലൂ, റെഡ്, യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഇത് ലഭ്യമാകും.

ഭൂരിഭാഗം വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണുകളെയും പോലെ അസെന്‍ഡ് ഡബ്ല്യു2-ലും 72 ജി.ബി സ്‌കൈഡ്രൈവ് ക്ലൗഡ് സ്റ്റോറേജ് സൗജന്യമാണ്.

സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള നീക്കുപോക്കിനും കമ്പനി തയ്യാറല്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

Advertisement