Categories

ഹുവായ് ആസന്റ് പി 6 3 വിപണിയിലേക്ക്

huwei

പുതിയ സ്മാര്‍ട്‌ഫോണുമായി ഹുവായ് വിപണി കീഴടക്കാനെത്തുന്നു. ഒക്ടാ കോര്‍ പ്രൊസസറില്‍ അവതരിപ്പിക്കുന്ന ആസന്റ് പി 6 3 ആണ് ഹുവായുടെ പുതിയ സ്മാര്‍ട് ഫോണ്‍.

ആസന്റ് പി 6 ല്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ടെക്‌നോളജിയായിരുന്നു ഹുവായ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റില്‍ വരുന്ന ഹുവായുടെ ആദ്യ സ്മാര്‍ട്‌ഫോണാണ് പി 6. 120 ഗ്രാം ആണ് ഫോണിന്റെ ഭാരം. 4.7 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

720X1280 പിക്‌സല്‍ റെസല്യൂഷനാണ് ഫോണിനുള്ളത്.  2 ജിബിയാണ് റാം. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്. ബി.എസ്.ഐ സെന്‍സര്‍ ഉണ്ട്.

Tagged with: