Administrator
Administrator
ഒന്നാം കളിയില്‍ ഇന്ത്യ വീണു
Administrator
Sunday 25th October 2009 8:31pm

australia-beat-india-in-vadodara

വഡോദര: ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് നാലു റണ്‍സ് ജയം. ഓസ്‌ട്രേലിയയുടെ 293 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 288 ല്‍ വെച്ച് ക്രീസ് വിടേണ്ടി വന്നു.

എട്ടാംവിക്കറ്റില്‍ ഹര്‍ഭജനും (49) പ്രവീണ്‍കുമാറും(40*) ഇന്ത്യയെ കരകടത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ത്യന്‍ ഇന്നിംങ്‌സിന്റെ തുടക്കത്തില്‍ തന്നെ സേവാഗി(13)നെയും സച്ചിനെ(14)യും നഷ്ടമായി. തുടര്‍ന്നു വന്ന ഗംഭീറിനെ(68) മിച്ചല്‍ ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ പിടിച്ചു. വിരാട് കോഹ്‌ലി(30),
എംഎസ് ധോണി(34) എന്നിവരുടെ പ്രകടനവും മികച്ചു നിന്നു.

വാട്‌സണ്‍, ജോണ്‍സണ്‍ എന്നിവര്‍ രണ്ടും ബ്രെറ്റ് ലീ, സിഡില്‍, വോഗ്‌സ്, ഹ്യൂറിട്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തു. തുടക്കത്തിലെ ഷെയിന്‍ വാട്‌സനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ടിം പെയിനും (50) ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (74) ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു മൈക്ക് ഹസ്സി(73), കാമറൂണ്‍വൈറ്റ് (51) എന്നിവര്‍ ഓസീസിസ് ഇന്നിങ്‌സിന്റെ നെടും തൂണായി.

ഇന്ത്യക്കുവേണ്ടി ഇശാന്ത് ശര്‍മ മുന്നും ആശിഷ് നെഹ്‌റ രണ്ടും ഹര്‍ഭജന്‍ സിങും രവീന്ദ്ര ജഡേജയും ഓരോവിക്കറ്റും വീതം നേടി. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisement