ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും നവാസ് ഷെരീഫുമായും, അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനോടും യോജിച്ചു പോവാന്‍ തയ്യാറാണെന്ന് തെഹ്‌റിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍.[]
രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും ഭീകരത ഉള്‍പ്പെടെ പാക്കിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവാസ് ഷരീഫുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തനിക്ക് പ്രയാസമില്ലെന്നും, സഹകരിക്കാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലിഫ്റ്റില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇമ്രാനെ ആശുപത്രിയിലെത്തി നവാസ് ഷെരീഫ് സന്ദര്‍ശിച്ചു.
ഇതിനുശേഷമാണ് ഇമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നവാസ് ഷരീഫിനും സഹോദരന്‍ ഷഹബാസിനുമെതിരേ ഇമ്രാന്‍ ഖാന്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പു ഫലം അറിവായ ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ തനിക്ക് എതിരേ പ്രവര്‍ത്തിച്ച എല്ലാവരോടും ക്ഷമിക്കുന്നതായും ഇമ്രാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഖൈബര്‍-പക്തൂണ്‍ഹ്വാ പ്രവിശ്യയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കവും ഇമ്രാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ തെഹ്‌റിക്-ഇ-ഇന്‍സാഫാണ് ഏറ്റവും വലിയ കക്ഷി. മറ്റു കക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണു പദ്ധതി.
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്ന 25 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് വ്യക്തമായൊരു അന്വേഷണം നടത്തണമെന്നും ഇമ്രാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
