എഡിറ്റര്‍
എഡിറ്റര്‍
ഡേവിഡ് ബെക്കാം ബൂട്ടഴിക്കുന്നു
എഡിറ്റര്‍
Friday 17th May 2013 10:28am

david-bekkam

ലണ്ടന്‍:  ഈ സീസണ്‍ അവസാനത്തോടെ ഡേവിഡ് ബെക്കാം ഫുട്ബാള്‍ ലോകത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. പകരക്കാരനില്ലാത്ത ഒരു ഫുട്ബാള്‍ കളിക്കാരെനെയായിരിക്കും ഇതോടെ ലോക ഫുട്ബാളിന് നഷ്ടമാവാന്‍ പോകുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായ ബെക്കാം, ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെത്തിയതോടെ ലോകം അറിയപ്പെടുന്ന കളിക്കാരനായി മാറി.

Ads By Google

ഫുട്ബാളില്‍ നിന്ന് വിരമിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. ഇതിലും മികച്ച സമയം ഇനി കിട്ടുമോ എന്ന് തോന്നുന്നില്ല.എന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ക്കും, തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചവര്‍ക്കും ഈ വേളയില്‍ നന്ദി പ്രകാശിപ്പിക്കുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിടെ വികാരഭരിതനായി ബെക്കാം തന്റെ ചുറ്റും കൂടി നിന്ന ആരാധകരോടായി പറഞ്ഞു.

ഒരു കാലത്ത് ഇംഗ്ലണ്ട് ടീമിന്റെ മികച്ച ക്യാപ്റ്റനും കളിക്കാരനുമായിരുന്ന ബെക്കാം പിന്നീട് ഫോമില്ലായ്മയെ തുടര്‍ന്ന് പതിയെ പിന്തള്ളപ്പെടുകയായിരുന്നു. ശേഷം കുറച്ച് കാലം ഫുട്ബാള്‍ ലോകത്ത് നിന്ന് വിട്ടുനിന്ന അദ്ദേഹം ഫോം വീണ്ടെണ്ടുത്ത് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു.

അന്താരാഷ്ട്ര മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി 115 മത്സരങ്ങളില്‍ ബെക്കാം ബൂട്ടണിഞ്ഞിട്ടുണ്ട്. 394 മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും കളിച്ചു.
ആറ് തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍പട്ടവും, ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ ടീമില്‍ അംഗമായിരുന്നു ബെക്കാം.

ഈ സീസണില്‍ 2 കളികള്‍ ബെക്കാമിന് അവശേഷിക്കുന്നുണ്ട്.  വിരമിക്കുന്നതോടെ ഈ കളികള്‍ ബെക്കാമിന് നഷ്ടമാവാനിടയുണ്ട്.  ഫുട്‌ബോളില്‍ ലോകത്ത് ഒട്ടനവധി ആരാധകരുള്ള കളിക്കാരന്‍ കൂടിയാണ് ബെക്കാം അതുകൊണ്ട് തന്നെ ഈ പ്രഖ്യാപനം ഏറെ സങ്കടപ്പെടുത്തുക ബെക്കാമിന്റെ ഈ ആരാധകര്‍ക്ക് കൂടിയായിരിക്കും.

Advertisement