Categories

വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യത്ത് ഇടതു തീവ്രവാദം ശക്തിപ്പെടുത്തും: ഐ.ബി

intelligence bureau

ന്യൂദല്‍ഹി : ചില്ലറവില്‍പ്പനയില്‍ ബഹുബ്രാന്‍ഡുകളുടെ നേരിട്ടുള്ള നിക്ഷേപം അനുവദിക്കുന്നത് രാജ്യത്ത് ഇടതുതീവ്രവാദം വര്‍ദ്ദിക്കാന്‍ കാരണമാകുമെന്ന്് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. കൂടാതെ ഇത് തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഐ.ബി വിലയിരുത്തുന്നത്. കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ചില്ലറവില്‍പ്പനയിലാണ് ഉള്ളത്.

നഗരങ്ങളില്‍ താമസിക്കുന്ന ആളുകളുടെ തൊഴിലവസരങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇവിടേക്ക് വിദേശകമ്പനികള്‍ വന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഐ.ബി പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെല്ലാം വഴിയോരക്കച്ചവടം സര്‍ക്കാര്‍ തടയുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിവിധ പൗരാവകാശ സംഘടനകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആഭ്യന്തരവൈരുദ്ധ്യം മൂലം ബി.ജെ.പി ക്ക് ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ ചില്ലറ മേഖലിയിലെ വിദേശനിക്ഷേപം വഴി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില്‍പ്പനയില്‍ എഫ്.ഡി.ഐ അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ ഐ.ബി പിന്തുണയ്ക്കുന്നില്ല.

One Response to “വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യത്ത് ഇടതു തീവ്രവാദം ശക്തിപ്പെടുത്തും: ഐ.ബി”

  1. ശുംഭന്‍

    വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യത്ത് ഇടതു തീവ്രവാദം ശക്തിപ്പെടുത്തുമെന്ന വാദം വളരെ വിചിത്രമായി തോന്നുന്നു. ഇടതു തീവ്രവാദികള്‍ സാമാന്യ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് വാദിക്കുന്നത്. ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിനു കര്‍ഷകന് കിട്ടുന്ന വിലയും ആ ഉല്‍പ്പന്നം കച്ചവടക്കാരിലൂടെ ഉപഭോക്താവിന് കിട്ടുമ്പോഴുള്ള വിലയും തമ്മിലുള്ള അന്തരം അവിശ്വസനീയമാം വണ്ണം വലുതാണ്‌. കര്‍ഷകരില്‍ നിന്ന് തുച്ഛമായ വിലക്ക് ഉല്‍പ്പന്നങ്ങള്‍ കിട്ടാന്‍ ഇക്കൂട്ടര്‍ പയറ്റുന്ന തന്ത്രങ്ങള്‍ ലജ്ജിപ്പിക്കുന്നതാണ്. വന്‍കിട കച്ചവടക്കാരുടെ രീതി ഇതല്ല. അവര്‍ കൃഷിക്കാരില്‍ നിന്ന് നേരിട്ട് മൊത്തമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. അതും വിളവെടുപ്പിനു മുന്‍പേ തന്നെ. എന്നിട്ടും ഈ കപട കച്ചവടക്കാര്‍ക്ക് വേണ്ടി ഇവര്‍ വാദിക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.