എഡിറ്റര്‍
എഡിറ്റര്‍
എച്ച്.ടി.സി യുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി
എഡിറ്റര്‍
Tuesday 26th June 2012 3:51pm

ന്യൂദല്‍ഹി : എച്ച്.ടി.സിയുടെ സ്മാര്‍ട്ട്‌ഫോണ്‍ എച്ച്.ടി.സി ഡിസയര്‍ സി പുറത്തിറങ്ങി.

4 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഡിസയറിന് 512 എം.ബി റാമുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാം.

3.5 ഇഞ്ച്HVGAടച്ച് സ്‌ക്രീനുള്ള ഡിസയര്‍ സിക്ക് 5 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. 1230 mAhആണ് ഇതിന്റെ ബാറ്ററിലൈഫ്.

25ജിബി ഓണ്‍ലൈന്‍ സ്‌പേസും ഡിസയര്‍ സിയില്‍ ഉണ്ട്. ബീസ്റ്റ് ഓഡിയോ ടെക്‌നോളജിയുള്ള സ്മാര്‍ട്ട് ഫോണ്‍ ചുവപ്പ്, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 14,999 രൂപയാണ് ഡിസയര്‍ സിയുടെ ഇന്ത്യന്‍ വിപണിയിലെ വില.

Advertisement