എഡിറ്റര്‍
എഡിറ്റര്‍
നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താന്‍ എച്ച്.ടി.സി വിദ്യ
എഡിറ്റര്‍
Sunday 24th November 2013 5:51pm

Fetch

ന്യൂദല്‍ഹി: മൊബൈല്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിനായി പുതിയ ഡിവൈസുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ എച്ച്.ടി.സി.

ഫെച്ച് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപകരണം മൊബൈല്‍ നഷ്ടമായാല്‍ ഗൂഗിള്‍ മാപ്പില്‍ എവിടെയാണ് മൊബൈലുള്ളതെന്ന് കാണിച്ചു തരുമെന്നാണ് എച്ച്.ടി.സി പറയുന്നത്.

പുതിയ ഉപകരണം എച്ച്.ടി.സി സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ യോജിക്കുകയുള്ളൂ. ഫെച്ച് ഉണ്ടെങ്കില്‍ നിങ്ങളുടെ എച്ച്.ടി.സി സ്മാര്‍ട്‌ഫോണ്‍ ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

വയര്‍ലെസ് കണക്ഷനാണ് ഫോണും ഫെച്ചും തമ്മില്‍ ഉണ്ടാകുക. ഉടമസ്ഥന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ നഷ്ടപ്പെട്ട് പത്ത് മീറ്റര്‍ കഴിയുമ്പൊഴേക്കും ഫോണും ഫെച്ചും ശബ്ദിച്ച് തുടങ്ങും.

ഈ സമയത്ത് ഉടമസ്ഥന്റെ ഇ-മെയിലിലേക്ക് ഡിവൈസ് എവിടെയിരിക്കുന്നുവെന്ന ഗൂഗിള്‍ മാപ്പ് മെസേജ് പോയിട്ടുണ്ടാകും.

എച്ച്.ടി.സി വണ്‍ മാക്‌സിനൊപ്പമാണ് ഫെച്ച് പുറത്തിറങ്ങിയത്. 2500 രൂപയാണ് ഫെച്ചിന്റെ വില.

Advertisement