എഡിറ്റര്‍
എഡിറ്റര്‍
21,999 രൂപയ്ക്ക് എച്ച്.ടി.സിയുടെ ഡിസയര്‍ വി.സി ഇന്ത്യയില്‍
എഡിറ്റര്‍
Sunday 5th August 2012 12:33pm

ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ എച്ച്.ടി.സി ഡിസയര്‍ വി.സിയുമായി എച്ച്.ടി.സി വരുന്നു. 21,999 രൂപയാണ് ഈ ഫോണിന്റെ വില.

Ads By Google

4 ഇഞ്ച് സ്‌ക്രീനുള്ള ഇരട്ട സിം ഫോണാണിത്. 480X800 പിക്‌സല്‍ റസല്യൂഷനുണ്ട്. എച്ച്.ടി.സി സെന്‍സ് 4.0യും ആന്‍ഡ്രോയിഡ് 4.0 യുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

118 ഗ്രാമാണ് ഭാരം. 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ഈ ഫോണില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാം.

ഫ്‌ളാഷുള്ള അഞ്ച് മെഗാ പിക്‌സല്‍ ഓട്ടോ ഫോക്കസ് ക്യാമറായണ് എച്ച്.ടി.സി ഡിസയര്‍ വി.സിയുടെ മറ്റൊരു പ്രത്യേകത. 1650mAh ബാറ്ററിയും 1 ജിഗാ ഹെട്‌സ് പ്രോസസറും ഫോണിനുണ്ട്.

3.5 എം.എം സ്റ്റീരിയോ ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 4.0, വൈഫൈ, ബീറ്റ്‌സ് ഓഡിയോ സപ്പോര്‍ട്ട് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

Advertisement