എഡിറ്റര്‍
എഡിറ്റര്‍
പേര് മാറ്റി ഹോണ്ട എത്തുന്നു
എഡിറ്റര്‍
Tuesday 11th September 2012 2:46pm

ന്യൂദല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ പേര് മാറ്റുന്നു. ഇനിമുതല്‍ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നാവും ഇനിമുതല്‍ കമ്പനി അറിയപ്പെടുക.

ഇന്ത്യയിലെ കമ്പനിയുടെ പങ്കാളിയായിരുന്ന ശ്രീരാം ഗ്രൂപ്പിന്റെ ഉഷ ഇന്റര്‍നാഷണലുമായി പിരിഞ്ഞതിന് ശേഷമാണ് പേര് മാറ്റാന്‍ കമ്പനി തീരുമാനിച്ചത്.

Ads By Google

1995 മുതല്‍ ഉഷ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോണ്ടയ്ക്ക് കഴിഞ്ഞ മാസമുണ്ടായ നഷ്ടമാണ് പങ്കാളിത്തം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ഉഷാ ഗ്രൂപ്പുമായി പിരിഞ്ഞെങ്കിലും കമ്പനിയുടെ ഉപഭോക്താക്കളോട് നൂറ് ശതമാനം നീതി പുലര്‍ത്തുമെന്നും ഹോണ്ടയുടെ പുതിയ മോഡലുകള്‍ ഉടന്‍ വിപണിയിലെത്തുമെന്നും എച്ച്.സി.എല്‍ പ്രസിഡന്റും സി.ഇ.ഒയുമായ ഹിരോനരി കനയമ്മ അറിയിച്ചു.

Advertisement