ലണ്ടന്‍: ബാങ്കിങ് രംഗത്ത ആഗോള ഭീമന്മാരായ ബ്രിട്ടീഷ് കമ്പനി എച്ച്.എസ്.ബി.സി 30,000ത്താളം തസ്തികികള്‍ വെട്ടിക്കുറക്കുന്നു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ കുറവു വരുത്താനാണ്
കമ്പനി 30,000ത്തോളം ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നത്.

5,000ത്തിലധികം തസ്തികകള്‍ ഇതിനകം നിര്‍ത്തലാക്കി കഴിഞ്ഞു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 2013നകം 25,000 ഉദ്ദ്യോഗാര്‍ത്ഥികളെ കൂടി ഒഴിവാക്കാനാണ് കമ്പനി ഉദ്ദ്യേശിക്കുന്നത്. കമ്പനി സി.ഇ.ഒ സ്റ്റ്യുവര്‍ട്ട് ഗള്ളിവറെ ഉദ്ദരിച്ച് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് ബാങ്കിംങ്ങ് ഗ്രൂപ്പായ എച്ച്.എസ്.ബി.സിക്ക് നിലവില്‍ ലോകമെമ്പാടുമുള്ള ബ്രാഞ്ചുകളിലായി 2,96,000 ആളുകള്‍ സേവനമനുഷ്ടിക്കുന്നുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 1150 കോടി ഡോളറിന്റെ ലാഭമുണ്ടാക്കിയതായി പ്രഖ്യാപിച്ചതിനൊപ്പമാണ് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യവും എച്ച്.എസ്.ബി.സി അറിയിച്ചത്.