എഡിറ്റര്‍
എഡിറ്റര്‍
എച്ച്.എസ്.ബി.സിയില്‍ വ്യാപക പിരിച്ചുവിടല്‍, രണ്ടുദിവസത്തിനിടെ ജോലിനഷ്ടപ്പെട്ടത് 750 പേര്‍ക്ക്
എഡിറ്റര്‍
Thursday 26th April 2012 3:23pm

ഹൈദരാബാദ്: സ്വകാര്യബാങ്കായ എച്ച്.എസ്.ബി.സിയില്‍ വ്യാപക പിരിച്ചുവിടല്‍. ഹൈദരാബാദില്‍ നിന്നു മാത്രം 200 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍  അസിസ്റ്റന്റ് മാനേജര്‍മാര്‍ മുതല്‍ വൈസ് പ്രസിഡന്റ് വരെയുണ്ട്.

പൂനെ മേഖലയില്‍ നിന്ന് 350 ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്.  രാജ്യത്തെ വിവിധ ശാഖകളില്‍ നിന്നായി 750 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബാങ്കിന്റെ ജീവനക്കാരുടെ മീറ്റിംഗ് നടത്തിയിരുന്നു. അസിസ്റ്റന്റ് മാനേജര്‍മാര്‍ മുതല്‍ വൈസ് പ്രസിഡന്റ് വരെ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. പുറത്താക്കല്‍, രാജിവയ്ക്കല്‍ ഇതിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കമ്പനിയുടെ നടപടിയെന്ന് ജോലി നഷ്ടപ്പെട്ടവര്‍ പറയുന്നു. പുറത്തുപോകുമ്പോള്‍ സുഹൃത്തുക്കളോട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു. പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ കംപ്യട്ടര്‍ ഓഫ് ചെയ്ത് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ജോലി നഷ്ടപ്പെട്ട ഒരു മാനേജര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ എഴുതി വാങ്ങിയിരിക്കുന്നത്.

അതേസമയം പിരിച്ചുവിട്ടവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതായി ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Malayalam News

Kerala News in English

Advertisement