ബോളിവുഡ് താരം ഹൃത്വിക്ക് റോഷന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. കരണ്‍ജോഹര്‍ സംവിധാനം ചെയ്യുന്ന അഗ്നീപഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്ക് പറ്റിയത്.

ചിത്രത്തില്‍ ഹൃത്വിക്ക് തേങ്ങയുടക്കുന്ന ഒരു സീനുണ്ട്. ഈ സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഹൃത്വിക്കിന് മുറിവേറ്റത്. ഹൃത്വക്കിന് മുറിവേറ്റതിനെ തുടര്‍ന്ന് ഈ സീന്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കി.

ഹൃത്വക്കിന്റെ കൈകളില്‍ വളരെ ആഴത്തിലുള്ള മുറിവാണുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. പ്രഥമശ്രുശ്രൂഷ ലഭിക്കുന്നതുവരെ ഷൂട്ടിംങ് നിര്‍ത്തിവച്ചു.

എന്നാല്‍ ഹൃത്വക്കിന് മുറിവ് പറ്റിയത് സംവിധായകന്‍ കരണ്‍ ജോഹറിനെ സന്തോഷിപ്പിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല എപ്പൊഴക്കെ ചിത്രീകണത്തിനിടയില്‍ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടോ അപ്പോഴൊക്കെ ചിത്രം സൂപ്പര്‍ഹിറ്റായിട്ടുണ്ട്. അതിനാല്‍ അഗ്നിപഥും സൂപ്പര്‍ഹിറ്റാവുമെന്ന് സംവിധായകന്‍ ഉറപ്പിച്ചു കഴിഞ്ഞു.