ഗുസാരിഷിന് ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്ലെങ്കിലും ഹൃത്വിക് മാധ്യമങ്ങളില്‍ നിറഞ്ഞുതന്നെ നില്‍ക്കുകയാണ്. എന്നാല്‍ നടനെന്ന നിലയിലല്ല, മറിച്ച് വിശാലമനസ്‌കനെന്ന നിലയിലാണ്. ദില്‍കുഷിലെ സ്‌ക്കൂളിന് ഹൃത്വിക് നല്‍കിയ സംഭാവനയാണിപ്പോള്‍ മാധ്യമശ്രദ്ധ നേടിയത്. മനോവൈകല്യമുള്ളവര്‍ക്കായുള്ള സ്‌ക്കൂളിന് ഹൃത്വിക്ക് നല്‍കിയത് പത്തുലക്ഷം രൂപ വിലയുള്ള ബസ്സാണ്.

സഹായം ആവശ്യപ്പെട്ടുകൊണ്ട് സ്‌ക്കൂള്‍ അധികൃതര്‍ കത്തയച്ചിരുന്നു. കത്ത് കിട്ടിയ ഉടനെ ബസ് നല്‍കാന്‍ തയ്യാറാണെന്ന് ഹൃത്വിക് അറിയിക്കുകയായിരുന്നു.

2003ല്‍ ഭാര്യ സൂസന്ന പറഞ്ഞാണ് ഹൃത്വിക് ഈ സ്‌ക്കൂളിനെക്കുറിച്ചറിയുന്നത്. അപ്പോള്‍ മുതല്‍ സ്‌ക്കൂളിന് ഹൃത്വിക് ധനസഹായം നല്‍കാന്‍ തുടങ്ങി. സ്‌ക്കൂളിന്റെ ദയനീയ സ്ഥിതി അറിയിച്ച് പലര്‍ക്കും അധികൃതര്‍ കത്തെഴുതിയിരുന്നു. എന്നാല്‍ ഹൃത്വിക് മാത്രമാണ് ഇതിനുമറുപടി നല്‍കിയത്.