പെണ്‍കുട്ടികളുടെ ഹരമായി മാറിയ ഹൃത്വിക് റോഷന്റെ സുന്ദരശരീരം പഠന വിഷമയാകുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഫിലിം സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റെ പ്രഫസര്‍ നന്ദനാ ബോസാണ് ഹൃത്വിക്കിന്റെ ശരീരത്തെക്കുറിച്ച് പഠിക്കാനൊരുങ്ങിയത്. ഇന്ത്യന്‍ സിനിമ അടിസ്ഥാനമാക്കി ഒരു പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് നന്ദന.

ഹൃത്വിക്കിന്റെ ശരീരത്തെക്കുറിച്ച് അറിയാനായി ബോളിവുഡിലെ നിരവധി സിനിമ സംവിധായകരുമായി നന്ദന കൂടിക്കാഴ്ച നടത്തി. ഈ താരശരീരത്തെകുറിച്ച് ഒരധ്യായം തന്നെ എഴുതാനാണ് നന്ദനയുടെ തീരുമാനം. ഈ പ്രായം വരെ രൂപലാവണ്യം ഇങ്ങനെ നിലനിര്‍ത്താന്‍ ഹൃത്വിക് നടത്തിയ ശ്രമങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഹൃത്വിക്കിന്റെ ഹിറ്റ് ചിത്രങ്ങളായ ‘ജോധാ അക്ബര്’‍, ‘ധൂം-2’ തുടങ്ങിയവയെകുറിച്ചും പ്രതിപാദിക്കും.