ഹൃത്വിക് ഈയടുത്ത കാലത്താണ് പുകവലി നിര്‍ത്തിയത്. ഒരുപാട് കാലം പല വഴികളും നോക്കി പരാജയപ്പെട്ട ഹൃത്വിക്കിന് മുന്നില്‍ അവസാനം ഒരു വഴി തെളിയുകയായിരുന്നു.

അലന്‍ കാറിന്റെ പുസ്തകം വായിച്ചശേഷമാണ് ഹൃത്വിക്ക് വലി നിര്‍ത്തിയത്. പുസ്തകത്തിന്റെ പേര് തന്നെ ‘ ദ ഈസി വേ ടു ക്വിറ്റ് സ്‌മോക്കിംഗ് ‘ എന്നാണ്. പുകവലി നിര്‍ത്തി അടങ്ങിയിരിക്കാനൊന്നുമല്ല നടന്റെ ഭാവം. തന്നെപ്പോലെ പുകവലി നിര്‍ത്താനാഗ്രഹിക്കുന്ന ഒരുപാട് യുവാക്കള്‍ക്ക് വഴികാട്ടുകയാണ് നടനിപ്പോള്‍.

Subscribe Us:

ഇപ്പോള്‍ ഈ പുസ്തകത്തിന്റെ 40 കോപ്പിവാങ്ങിയാണ് ഹൃത്വിക് കൂട്ടുകാരെ നന്നാക്കാനിറങ്ങിയത്. സുഹൃത്തുക്കള്‍ക്ക് മാത്രമല്ല, അപരിചിതര്‍ക്കും പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്. സിനിമാ മേഖലയില്‍ സഞ്ജയ് ദത്തിനും, ബോബി ഡിയോളിനും ഹൃത്വിക് പുസ്തകം നല്‍കിക്കഴിഞ്ഞു.

ഹോളിവുഡ് സെലിബ്രിറ്റികളായ ആന്റണി ഹോപ്പ്കിന്‍സിന്റെയും ആഷ്ടണ്‍ കുച്ചറിന്റഎ നിര്‍ദേശപ്രകാരമാണ് ഹൃത്വിക് പുസ്തകം വാങ്ങിച്ചത്. പുസ്തകം ലഭിച്ചപ്പോള്‍ ആദ്യദിവസം തന്നെ അത് വായിച്ച് തീര്‍ക്കുകയും ചെയ്തു. ഏഴ് ദിവസത്തിനുള്ളില്‍ അദ്ദേഹം പുകവലിക്കാത്തയാളായി മാറിയെന്നാണ് നടനുമായി അടുപ്പമുള്ളവരില്‍ നിന്നും ലഭിക്കുന്ന വിവരം.

Malayalam News
Kerala News in English