എഡിറ്റര്‍
എഡിറ്റര്‍
ഹൃത്വിക് റോഷന്‍ മെഡിക്കല്‍ ചെക്കപ്പിനൊരുങ്ങുന്നു
എഡിറ്റര്‍
Saturday 30th November 2013 5:38pm

hrithik-roshan-blak

ക്രിഷ് 3 നല്‍കിയ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തിന് ശേഷം ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ മെഡിക്കല്‍ ചെക്കപ്പിന് ഒരുങ്ങുകയാണ്.

ചെക്കപ്പിനായി ഹൃത്വിക് ഇന്ന് ആശുപത്രിയിലെത്തുമെന്നാണ് വാര്‍ത്ത.

കടുത്ത തലവേദനയെ തുടര്‍ന്നാണ് ഹൃത്വിക് വിശദ പരിശോധനക്കൊരുങ്ങുന്നത്. നേരത്തേയും തലവേദനയെ തുടര്‍ന്ന് നിരവധി തവണ ഹൃത്വിക് ചികിത്സ തേടിയിട്ടുണ്ട്.

ഹൃത്വിക് ഒരു സുഹൃത്തിനൊപ്പമാണ് ആശുപത്രിയില്‍ പോകുന്നതെന്നും ആവശ്യമായി വന്നാല്‍ തങ്ങളും ഹൃത്വിക്കിനൊപ്പം പോകുമെന്നും പിതാവ് രാകേഷ് റോഷന്‍ പറഞ്ഞു.

ചികിത്സയെ തുടര്‍ന്ന് ഹൃത്വിക്കിന്റെ അടുത്ത ചിത്രമായ ശുദ്ധിയുടെ ചിത്രീകരണം നീട്ടി വച്ചിട്ടുണ്ട്.

എന്നാല്‍ ശുദ്ധിയുടെ തിരക്കഥ പൂര്‍ത്തിയാവാത്തതിനാലാണ് ചിത്രീകരണം നീട്ടി വച്ചതെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Advertisement