Categories

ഋത്വിക് റോഷന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു

hritwik roshenന്യൂദല്‍ഹി: ബോളിവുഡ് താരം ഋത്വിക് റോഷന് ഷൂട്ടിങ് സൈറ്റില്‍വെച്ച് പരിക്കേറ്റു. അഗ്നിപഥ് സിനിമയുടെ സെറ്റില്‍ വെച്ചാണ് പരിക്കേറ്റത്. സിനിമയില്‍ പ്രിയങ്കക്കൊപ്പം അഭിനയിക്കുമ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നു.

ചൂടുള്ള ഓയില്‍ ഋത്വിക്കിന്റെ കയ്യില്‍ വീഴുകയായിരുന്നു. ഗണപതി പൂജയുടെ സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പൊള്ളലേറ്റ ഭാഗത്ത് ഉടന്‍ ഐസ് വെച്ച് തണുപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെങ്കിലും സംഭവത്തിന് ശേഷം ഋത്വിക് അസ്വസ്ഥനാണ്.

സിനിമയിലെ നായികയായി അഭിനയിക്കുന്ന പ്രിയങ്ക ചോപ്രയുടെ വസ്ത്രത്തിനും തീപിടിച്ചു. എന്നാല്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ചുറ്റുമുള്ളവര്‍ അത് കെടുത്തിയതിനാല്‍ അപകടം ഒഴിവായി. ഏതായാലും തീകൊണ്ട് ഇനി അധികം കളിക്കേണ്ടെന്നാണ് രണ്ട് താരങ്ങളുടെയും തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.