മുംബൈ: ബോളിവുഡ് ഹീറോ ഹൃത്വിക് റോഷന്‍ അലര്‍ജി ബാധിച്ച് ആശുപത്രിയില്‍. ആന്റിബയോട്ടിക്ക് മരുന്ന് ഉപയോഗിച്ചതാണ് അലര്‍ജിക്ക് കാരണമായത്. ഞായറാഴ്ച ഉച്ചക്ക് ശേഷം മുംബൈ കോകില ബെന്‍ ആശുപത്രിയിലാണ് ഹൃത്വിക്കിനെ പ്രവേശിപ്പിച്ചത്. പരിശോധനക്ക് വിധേയനായ നടന്‍ രാത്രിയോടെ ആശുപത്രി വിടുമെന്നാണ് കരുതുന്നത്.

തനിക്ക് ശാരീരിക വിഷമങ്ങള്‍ അനുഭവപ്പെട്ടുവെന്നും ചുണ്ട് സാധാരണയില്‍ നിന്നും പത്തിരട്ടി വലുതായെന്നും ഹൃത്വിക്ക് വ്യക്തമാക്കി. ‘ ശ്വാസം വലിക്കാന്‍ കഴിയാത്ത വിധം അസ്വസ്ഥതയുണ്ടായി, ഞാന്‍ പെട്ടെന്ന് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. എല്ലാം ശുഭമാവുമെന്ന് കരുതുന്നു’ ഹൃത്വിക്ക് വ്യക്തമാക്കി.