മുംബൈ: ബോളിവൂഡ് സൂപ്പര്‍ഹീറോ  ഹൃത്വിക് റോഷന്‍ കഠിനമായ പരിശ്രമത്തിലാണ്. ഒരു മാറ്റം വേണം. നടപ്പിലും എടുപ്പിലും കിടപ്പിലുമെല്ലാം.
അതിനുളള പരിശീലനവും ഡയറ്റിങുമൊക്കെ തുടങ്ങി കെട്ടോ. പറയുന്നതു കേട്ട് ബോഡി ഫിറ്റ്‌നസിന്റെ കാര്യമാണെന്ന് തെറ്റ്ദ്ധരിക്കരുത് പ്ലീസ്….

കാര്യമെന്താണെന്ന് പറയാം. കൃഷിലെ അഭിനയത്തിനുശേഷം തനിക്കൊരു സൂപ്പര്‍ഹീറോ പരിവേഷെ വീണിട്ടുണ്ടോ എന്നൊരു സംശയമുണ്ട് പുള്ളിക്ക്.
ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും മില്‍ക്ക് എന്ന് പറഞ്ഞതുപോലെ ഒരു പടം വന്നത്.’ഗുസാരിസ്’.

പായില്‍ ബിഗ് ബി പ്രൊജേറിയ രോഗിയായെങ്കില്‍ ഗുസാരിസില്‍ ഹൃത്വിക് പരാപ്ലജിക്കാണ്.

കയ്യില്‍ കിട്ടിയത് പൊന്നാക്കാന്‍ വേണ്ടി പുള്ളി ഇത്തരം രോഗികളെ തേടിക്കുകയും ചെയ്തു. ഓരോരുത്തരുടെ ഗതികേടേ!
റോഷന്‍ ചേട്ടനുണ്ടോ തോല്‍ക്കുന്നു! ഒന്നിന് പകരം ഇരുപതു രോഗികളെ തന്നെ പുള്ളി കണ്ടെത്തി. അരയ്ക്കുതാഴെ തളര്‍ന്നവരുടെ വികാരങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് പോലും!
നിങ്ങള്‍ ഈ കാണുന്ന ശരീരത്തിനുമപ്പുറം എന്തൊക്കെയോ ആണെന്നോക്കെ രോഗികള്‍ പറഞ്ഞതായി പറയുന്നുണ്ട്. അവര്‍ക്കൊക്കെ എന്തും പറയാലോ.
സഞ്ചയ് ലീല ബാന്‍സാലിയാണ് സംവിധായകന്‍. പടം 19ന് റിലീസാകും.
പട്ടം (കൈറ്റ്‌സ്) പൊട്ടിയതിനുശേഷം രക്ഷപ്പെടാന്‍ കിട്ടിയ വഴിയാണ്. രക്ഷപ്പെടുകയാണെങ്കില്‍ ആയിക്കോട്ടെ. അല്ലാതെന്തുപറയാന്‍.