എഡിറ്റര്‍
എഡിറ്റര്‍
ഹൃത്വിക് ധൂം കുടുംബത്തിലെ അംഗം: അഭിഷേക്
എഡിറ്റര്‍
Friday 15th November 2013 2:52am

abishekh

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ക്രിഷ് 3യിലെ നായകന്‍ ഹൃത്വിക് റോഷന്‍ ധൂം കുടുംബത്തിലെ അംഗമാണെന്ന് നടന്‍ അഭിഷേക് ബച്ചന്‍.

2004ലാണ് ധൂം ഫസ്റ്റ് ഇറങ്ങുന്നത്.

പോലീസ് ഓഫീസറായി ധൂം ഒന്നില്‍ വേഷമിട്ട അഭിഷേകിന് ഹൃത്വിക് എന്നും തന്റെ നല്ല സുഹൃത്താണ്. ധൂം രണ്ടില്‍ വില്ലനായി വേഷമിട്ടാണ് ഹൃത്വിക് ധൂം കുടുംബത്തില്‍ അംഗമായത്.

സിനിമയുടെ രണ്ടാം പാര്‍ട്ടില്‍ ജോണ്‍ ഏബ്രഹാമിനെ വെല്ലുന്ന കള്ളനായാണ് ഹൃത്വിക് വേഷമിട്ടിരിക്കുന്നത്. ധൂം കുടുംബത്തിലെ ഏറ്റവും ശക്തനായ അംഗമാണ് ഹൃത്വിക് എന്നതില്‍ സംശയമില്ല-അഭിഷേക് പറഞ്ഞു.

ധൂം മൂന്നിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ് അഭിഷേകിപ്പോള്‍.

Advertisement