എഡിറ്റര്‍
എഡിറ്റര്‍
എച്ച്പി സ്‌ലേറ്റ്7 വോയ്‌സ് ടാബ് വോയ്‌സ് കാളിങ് ടാബ്‌ലറ്റ് 16,990 രൂപയ്ക്ക് ലഭ്യം
എഡിറ്റര്‍
Monday 17th March 2014 5:29pm

hp-tablet

എച്ച്പി സ്‌ലേറ്റ്7 വോയ്‌സ് ടാബ് കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ 16,990 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യം.

പിസി നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന എച്ച്പി വോയ്‌സ് കാളിംഗ് ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് ആയ സ്‌ലേറ്റ്7 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ടാബ് ഇറക്കിയ സമയത്ത് അത് എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി പുറത്ത് വിട്ടിരുന്നില്ല.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റില്‍ വോയ്‌സ് കാളിംഗ് സംവിധാനവും ഡ്വല്‍സ്റ്റാന്‍ഡ് ബൈ സപ്പോര്‍ട്ടും ഉണ്ട്. 1280X800 പിക്‌സെലോട് കൂടിയ 7 ഇഞ്ചിന്റെ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് എച്ച്പി സ്‌ലേറ്റ് 7ന്റേത്.

വണ്‍ ജിബിയുടെ റാം ആണ് ഇതിലുള്ളത്. 5 മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും 2മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമാണ് സ്‌ലേറ്റ്7നില്‍ ഉള്ളത്. മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ടാബ്‌ലറ്റിലുള്ളത്.

ബ്ലൂടൂത്ത്, വൈ-ഫൈ, ജിപിഎസ്, മൈക്രോ യുഎസ്ബി, EDGE, GPRS,ത്രീ-ജി തുടങ്ങിയവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍. 4100mAhന്റെ ബാറ്ററിയുള്ള ടാബ്‌ലറ്റിന്റെ ഭാരം 325 ഗ്രാം ആണ്.

Advertisement