ന്യൂദല്‍ഹി : പുതിയ നോട്ട്ബുക്കുമായി എച്ച്.പി വിപണിയിലെത്തി. എലീറ്റ്ബുക്ക് 2170p എന്ന് പേരിട്ടിരിക്കുന്ന നോട്ട്ബുക്കിന്റെ വില തുടങ്ങുന്നത് 69,000 രൂപയിലാണ്.

11.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള നോട്ട്ബുക്കിന് എട്ട് മണിക്കൂര്‍ ബാറ്ററി ലൈഫാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

Ads By Google

ഫുള്‍ സൈസ്ഡ് കീബോര്‍ഡ്, ഓപ്ഷണല്‍ ഇന്റഗ്രേറ്റഡ് എച്ച്.പി മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, എന്നിവയും പുതിയ ഡിവൈസിന്റെ പ്രത്യേകതകളാണ്.

1.31 ഭാരമുള്ള പുതിയ നോട്ട്ബുക്ക് ഏറ്റവും ചെറുതും ഭാരം കുറഞ്ഞതമാണെന്നാണ് കമ്പനിയുടെ അവകാശം.