പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് വായ വളരെ പെട്ടെന്ന് ഡ്രൈ ആവുക എന്നത്. ആവശ്യത്തിന് ഉമനീര്‍ വായയിലെത്താത്തതാണ് വരണ്ടുപോകാന്‍ കാരണം. ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ
കഫീന്‍ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, എന്നിവ ഒഴിവാക്കുക. കഫീന്‍ വായ ഡ്രൈ ആക്കി മാറ്റും.

മൂക്കിലൂടെ മാത്രം ശ്വാസമെടുക്കുക. വായയിലൂടെ ശ്വസിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് വായയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും

പുകയിലയും ആല്‍ക്കഹോളും ഉപേക്ഷിക്കുക. അത് വായ പെട്ടെന്ന് ഡ്രൈയാക്കും.

സ്‌പൈസിയായതും, ലവണാംശമുള്ളതും, പഞ്ചസാര ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ദിവസത്തില്‍ മൂന്ന് പ്രാവശ്യം പല്ലുതേക്കുക. ആരോഗ്യമുള്ള പല്ലുകള്‍ ഉമിനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. ഇത് നിങ്ങളുടെ വായയെ ഈര്‍പ്പമുള്ളതും ഫ്രഷുമായി നിലനിര്‍ത്തുന്നു.

വര്‍ഷത്തില്‍ രണ്ടുവട്ടമെങ്കിലും ഒരു ദന്ത ഡോക്ടറെ കണ്ട് പല്ലിന്റെ ആരോഗ്യനില പരിശോധിക്കുക. പല്ലിനെ ആരോഗ്യമുള്ളതാക്കുന്ന ഫ്‌ളൂറോയിഡ് ലായനികള്‍ ദന്ത ഡോക്ടര്‍ നല്‍കും.

പഞ്ചസാരയില്ലാത്ത ച്യൂയിംഗങ്ങളും മറ്റും ചവക്കുക.

എന്നിട്ടും വായ ഡ്രൈയാവുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുക.