മലയാളിക്ക് പായസത്തിനോടുള്ള പ്രിയം ഏറെ പ്രശസ്തമാണ്. പ്രഥമനും, പാലടയും, പാല്‍പായസവുമൊക്കെയാണ് മിക്ക മലയാളുകളുടെയും അടുക്കളയിലെ പായസരാജാക്കന്‍മാര്‍. പക്ഷെ, ഇതുണ്ടാക്കേണ്ട കഷ്ടപ്പാട് വിചാരിക്കുമ്പോള്‍ പായം കഴിക്കേണ്ടെന്ന് തോന്നും.

എന്നാല്‍ എളുപ്പും രുചികരമായ പായസമുണ്ടാക്കാന്‍ കഴിയുമെങ്കിലോ. നല്ലതല്ലേ, അങ്ങനെയുണ്ടാക്കാന്‍ കഴിയുന്ന ഒരു പായസത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

Subscribe Us:

ആവശ്യമുള്ള സാധനങ്ങള്‍

1 അവല്‍ കപ്പ്
2 ശര്‍ക്കര 400 ഗ്രാം (ഉരുക്കിയെടുക്കുക)
3തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പ്
4രണ്ടാംപാല്‍ രണ്ട് കപ്പ്
5നെയ്യ് 1 ടീസ്പൂണ്‍
6 ഏലയ്ക്ക 3എണ്ണം പൊടിച്ചത്
7 അണ്ടിപ്പരിപ്പ് അഞ്ച് എണ്ണം
8 ഉണക്കമുന്തിരി പത്തെണ്ണം
9 കദളിപ്പഴം ഒന്ന് (ചെറുത്)
10 തുളസിയില മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ നെയ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് കോരി മാറ്റിവയ്ക്കുക. ഈ പാത്രത്തിലേക്ക് കുറച്ചുകൂടി നെയ്യൊഴിച്ച് അവല്‍ നന്നായി മൂപ്പിച്ചെടുക്കുക. വെളുത്ത അവലാണെങ്കില്‍ ബ്രൗണ്‍ നിറമാകുംവരെ വറുക്കുക.

വറുത്ത അവലിലേയ്ക്ക് രണ്ടാം പാല്‍ ഒഴിക്കുക. പാല്‍ തിളയ്ക്കുമ്പോള്‍ ശര്‍ക്കര ലായനി ഒഴിക്കുക. ഇത് നന്നായി തിളച്ചശേഷം ഒന്നാം പാല്‍ചേര്‍ത്ത് ഇറയ്ക്കിവെയ്ക്കുക. ഇതിലേക്ക് എലയ്ക്കാപൊടിയും വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കുക. ഇതിലേക്ക് കദളിപ്പഴം അരിഞ്ഞിടുക. തുളസിയിലയും ഇട്ട് മൂടിവയ്ക്കുക. ചൂടാറുമ്പോള്‍ വിളമ്പാം.