എഡിറ്റര്‍
എഡിറ്റര്‍
ഇസ്തിരിപ്പെട്ടിയുടെ അടിയില്‍ പറ്റിയിരിക്കുന്ന കറകളയാം ഒരുമിനിറ്റിനുള്ളില്‍
എഡിറ്റര്‍
Wednesday 17th May 2017 1:13pm

വസ്ത്രകള്‍ ഇസ്തിരിയിടുമ്പോള്‍ ചില സമയത്ത് അടിയില്‍ പറ്റി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് പറ്റിപ്പിടിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ തിരക്കിലൊക്കെ ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറ്. ഈ അടിയില്‍ കരിപിടിച്ചത് അത്ര പെട്ടെന്ന് പോകുകയുമില്ല. അതോടെ വെള്ളവസ്ത്രങ്ങളും മറ്റും അയേണ്‍ ചെയ്യേണ്ടി വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടാവും.

എന്നാല്‍ ഈ കരിഞ്ഞിരിയ്ക്കുന്നത് എളുപ്പം നീക്കം ചെയ്യാനാവും. അതിനായി ചില എളുപ്പവഴികളുണ്ട്.

ഒരു തുണി വിരിച്ച് അതില്‍ അല്പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി അതിനു മുകളില്‍ തേയ്ക്കുക. അടിയില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറ പോയിരിക്കും.


Must Read:അച്ഛാ ഞാനിനി അധികാലമുണ്ടാവില്ല, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മകള്‍ കെഞ്ചിയിട്ടും ചികിത്സിക്കാതെ പിതാവ്; ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി


ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കിയശേഷം ഒരു പഞ്ചിയില്‍ അല്പം ടൂത്ത് പേസ്റ്റ് എടുത്ത് അതിനു മുകളില്‍ ഉരയ്ക്കാം. കറ ഇളകിപ്പോകും.

അല്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി പഞ്ചിയിലാക്കി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം തുടക്കുക. ഏത് കറയും ഇളകും.

അല്പം വിനാഗരി തുണിയില്‍ ഒഴിച്ച് ഇസ്തിരിപ്പെട്ടിയുടെ ഇസ്തിരിപ്പെട്ട് തുടച്ച് വൃത്തിയാക്കാം.

Advertisement