വിട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ സാധാരണയായി അന്തരീക്ഷതാപം 65നും 75നും ഇടയിലുള്ള താപനിലയില്‍ വളരുന്നവയാണ്. അതിനാല്‍ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഈ ചെടികള്‍ വയ്ക്കരുത്.

ചെടിവളര്‍ത്തുന്ന പാത്രങ്ങള്‍ക്ക് ചെറിയ തുളകളുണ്ടാവണം. ഈ പാത്രങ്ങള്‍ പത്ത്: ഒന്ന് എന്ന അനുപാതത്തില്‍ ജലവും ക്ലോറിനും ചേര്‍ത്ത ലായനി ഉപയോഗിച്ച് സ്റ്ററിലൈസ് ചെയ്യണം.

രണ്ടുമാസം കൂടുമ്പോള്‍ ചെടികള്‍ക്ക് വളം ചേര്‍ത്തുകൊടുക്കണം. കുറച്ച് വളമേ ഇങ്ങനെ വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യമുള്ളൂ. ഉണങ്ങിയതോ, കരിഞ്ഞതോ ആയ ഇലകള്‍ വളം കൂടിപ്പോയി എന്നതിന്റെ ലക്ഷണങ്ങളാണ്.

സൂര്യപ്രകാശം ലഭിക്കത്തക്കവിധം ജനലരികിലോ മറ്റോ ചെടികള്‍ വയ്ക്കണം. ചെടിയുടെ പല ഭാഗങ്ങളിലും സൂര്യപ്രകാശം ലഭിക്കത്തക്ക തരത്തില്‍ ചെടികള്‍ മൂവ് ചെയ്യിക്കണം.