വാഷിംഗ്ടണ്‍: ഖത്തറിനെതിരായ ഉപരോധ നടപടികളുമായി സൗദിയടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഈ പ്രതിസന്ധി ഇന്ത്യയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ജനതയും പ്രവാസികളും. മുസ്‌ലിം സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന ഏഴ് രാഷ്ട്രങ്ങളാണ് നിലവില്‍ ഖത്തറിനെതിരായ ഉപരോധവുമായി രംഗത്തെത്തിയിരിക്കുന്നത്.


Also read ഹിജാമയ്‌ക്കെതിരായ ലേഖനം മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് റിമൂവ് ചെയ്യിച്ചതായി ഇന്‍ഫോ ക്ലിനിക്ക്


ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രകൃതി വാതകം വിതരണം ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നുമാണ് ഖത്തര്‍. ഏറ്റവുമധികം ഇന്ത്യക്കാര്‍ ആശ്രയിക്കുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് വരുന്ന പ്രതിസന്ധി അത് കൊണ്ട് തന്നെ ഇന്ത്യയെയും ബാധിക്കുമെന്ന് നിസംശയം പറയാന്‍ കഴിയും.

ഇന്ത്യ തങ്ങളുടെ വിദേശ നയം രൂപപ്പെടുത്തുമ്പോള്‍ ഏറ്റവുമധികം ജാഗ്രത പുലര്‍ത്തുകയും തുലനാവസ്ഥ കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമായ രാഷ്ട്രവുമാണ് ഖത്തര്‍. കഴിഞ്ഞ ദശകങ്ങളില്‍ രാഷ്ട്രീയവും സാമ്പത്തികവും ജന-കേന്ദ്രീകൃതവുമായ എല്ലാ മേഖലകളിലും ഇത് പ്രകടവുമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രതിസന്ധി വരുമ്പോള്‍ അത് ഖത്തറില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ബാധിക്കുക തന്നെ ചെയ്യും.


Dont miss ‘താനൊരു മാംസഭുക്കായിട്ടും ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡന്റ് വരെയായി; എന്തു കഴിക്കണമെന്നത് അവരവരുടെ ഇഷ്ടം: വെങ്കയ്യ നായിഡു


ഇത് നാട്ടിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് പുറമേ ഈ രാജ്യങ്ങളില്‍ കഴിയുന്ന വലിയ വിഭാഗത്തിന്റെ സുഹൃത്ത് ബന്ധങ്ങളെയും ബന്ധുക്കളെയും അത് ബാധിക്കും. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പുറമേ ഖത്തറിലും മറ്റു അറബ് രാഷ്ട്രങ്ങളിലും ബിസിനസ് സംരഭങ്ങള്‍ ഉള്ളവരെയാണ് ഇത് വലിയ തോതില്‍ ബാധിക്കുക.

പ്രതിസന്ധി രൂക്ഷമായാല്‍ വിമാനയാത്രയ്ക്കുള്ള ചെലവ് വര്‍ധിക്കുമെന്ന ആശങ്കയും പ്രവാസികള്‍ക്കിടയിലുണ്ട്. സൗദിയും ബഹറൈനും യു.എ.ഇയും ഖത്തറിലേക്കുള്ള വിമാന യാത്ര നിരോധിച്ചതോടെയാണ് ഇത്. നിരോധനം മൂലം ഖത്തര്‍ ഏയര്‍വൈസിലൂടെ പ്രതിവാരം 24,000 ഇന്ത്യക്കാര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.


You must read this നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി; തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് മന്‍മോഹന്‍സിങ്