എഡിറ്റര്‍
എഡിറ്റര്‍
ആരാധകരേയും പൈലറ്റുമാരേയും ഒരുപോലെ ഭയചകിതരാക്കിയ അപകടത്തില്‍ നിന്നും സണ്ണി ലിയോണ്‍ രക്ഷപ്പെട്ടതെങ്ങനെ? വീഡിയോ പുറത്ത് വിട്ട് താരം
എഡിറ്റര്‍
Friday 2nd June 2017 4:05pm

മുംബൈ:കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സഞ്ചരിച്ച പ്രൈവറ്റ് വിമാനം തകര്‍ന്നു വീണു എന്നത്. വാര്‍ത്ത നിമിഷങ്ങള്‍ക്കകം കാട്ടുതീ പോലെ പടര്‍ന്നു. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമായി നിമിഷങ്ങള്‍ക്കകം തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും സണ്ണി തന്നെ അറിയിച്ചത്.


Also Read: കോഹ്‌ലി-കുംബ്ലെ പോര് മറനീക്കി പുറത്തു വരുന്നു; കുംബ്ലെയോട് കയര്‍ത്ത് പരിശീലനത്തിനിടെ നായകന്‍ ഇറങ്ങിപ്പോയി; ചിറകറ്റ് ഇന്ത്യയുടെ കിരീട മോഹം


അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ സണ്ണി വിവരിക്കുകയും രക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയതാരത്തിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നറിയാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.

ഒടുവില്‍ അന്ന് സംഭവിച്ചത് എന്താണെന്ന് സണ്ണി തന്നെ വീഡിയയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. രണ്ട് വീഡിയോകളാണ് സണ്ണി ലിയോണ്‍ പുറത്ത് വിട്ടത്.

വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനകത്ത് നിന്നെടുക്കുന്ന വീഡിയോയാണ് ആദ്യത്തേത്. വിമാനം ഇടിച്ചിറക്കുമ്പോഴത്തെ കോക്പിറ്റില്‍ നിന്നുള്ള വീഡിയോ ആണ് രണ്ടാമത്തേത്. പൈലറ്റുമാര്‍ പ്രാര്‍ത്ഥിക്കുന്നതും ഈ വീഡിയോയില്‍ കേള്‍ക്കാം.


Don’t Miss: ചുവന്ന പരവതാനി വിരിച്ച് മാലയും ബൊക്കയുമായി അമിത് ഷായെ കാത്തിരുന്ന ബി.ജെ.പിക്കാര്‍ ഇളിഭ്യരായി: ഒന്ന് നിര്‍ത്തുകപോലും ചെയ്യാതെ അമിത് ഷാ പോയി


ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സഞ്ചരിച്ചസ്വകാര്യ വിമാനം ബുധനാഴ്ച്ചയാണ് ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയാണ് വില്ലനായത്. സണ്ണി ലിയോണും ഭര്‍ത്താവും മുംബൈയിലേ വീട്ടിലേക്ക് വരുന്ന വഴി മഹാരാഷ്ട്രയില്‍ വെച്ചായിരുന്നു് അപകടം.

Advertisement