എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ
എഡിറ്റര്‍
Sunday 28th May 2017 12:07pm

കോഴിക്കോട്: നിലമ്പൂരിലെ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതിന് പിന്നാലെ കലാപം സൃഷ്ടിക്കാനായി സംഘപരിവാര്‍ നടത്തിയത് ആസൂത്രിതമായ നീക്കം. സമൂഹമാധ്യമങ്ങളെയാണ് ഇതിനായി അവര്‍ ഉപയോഗിച്ചത്. പ്രകോപനപരമായ നിരവധി പോസ്റ്റുകളും സന്ദേശങ്ങളുമാണ് വിഗ്രഹം തകര്‍ക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കപ്പെട്ടത്.


Related News: മലപ്പുറത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം തകര്‍ന്നു; ക്ഷേത്രത്തില്‍ കയറി വിഗ്രഹം തകര്‍ത്തയാള്‍ അറസ്റ്റില്‍


എന്നാല്‍ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ സംഘപരിവാറിന്റെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കുകയായിരുന്നു. ഇതിനു മുന്‍പ് കാസര്‍കോഡ് മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തി കലാപത്തിന് കോപ്പുകൂട്ടിയപ്പോഴും സംഘപരിവാറിന് തിരിച്ചടി നേരിട്ടിരുന്നു. പൊതുവേ കലാപസാധ്യത ഏറിയ പ്രദേശമായിരുന്നിട്ട് കൂടി കാസര്‍കോട്ടെ ജനത സംയമനം പാലിച്ചതാണ് സംഘപരിവാറിന്റെ കലാപശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.


Also Read: ‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍


നിലമ്പൂര്‍ സംഭവത്തില്‍ ഏറ്റവും പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് വന്നത് ഉണ്ണികൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ പ്രൊഫൈലില്‍ നിന്നാണ്. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിയായ ഇയാള്‍ കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകനായിരിന്നുവെന്നും ഇപ്പോള്‍ ആര്‍.എസ്.എസ് പ്രാദേശിക പ്രവര്‍ത്തകനാണെന്നുമാണ് അറിയുന്നത്.

ഇയാളുടെ പ്രകോപനപരമായ പോസ്റ്റ് ഇങ്ങനെയായിരുന്നു:

‘മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു. ശിവലിംഗം നെടുകെ വെട്ടിപ്പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവുക. മലബാര്‍ മതേതര ഭീകര വാദികളുടെ പിടിയിലായിക്കഴിഞ്ഞു. ഒരു രണ്ടാം മാപ്പിള ലഹളയ്ക്ക് എല്ലാ സ്‌കോപ്പുമുണ്ട്.
ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായത് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കള്‍ ആയതു കൊണ്ടുമാണ്. രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.’

സ്‌ക്രീന്‍ഷോട്ട്:

അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ പേര് രാജാറാം മോഹന്‍ദാസ് പോറ്റിയാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഇയാള്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്നായി പ്രചരണം. സംഭവം സി.പി.ഐ.എം അറിവോടെയാണെന്നും ഹൈന്ദവ സമൂഹത്തിന് നേരെയുള്ള സി.പി.ഐ.എം അതിക്രമം ചെറുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു.

സ്‌ക്രീന്‍ഷോട്ട്:


Don’t Miss: എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി; അര്‍ണബ് ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയെന്ന് എം.പി


എന്നാല്‍ സംഘപരിവാറിന്റെ എല്ലാ ശ്രമങ്ങളേയും ഫേസ്ബുക്കിലൂടെ തന്നെ തുറന്നു കാട്ടാന്‍ നിരവധി പേര്‍ രംഗത്തുണ്ടായിരുന്നു. ഇല്ലാത്ത വാര്‍ത്തയുടെ പേരില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കലാപം നടത്താന്‍ ആഹ്വാനം ചെയ്ത സംഘപരിവാര്‍ ശ്രമങ്ങള്‍ തുറന്നുകാട്ടുന്നതിനൊപ്പം കേരളത്തില്‍ വലിയ കലാപം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും എല്ലാവരും കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

സുധീഷ് സുധാകരന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തില്‍ ഒരു വര്‍ഗീയകലാപത്തിനു ആര്‍ എസ് എസ് അണിയറയില്‍ കോപ്പുകൂട്ടുന്നുണ്ട്. ഇന്നു പുലര്‍ച്ചെ നിലമ്പൂര്‍ പൂക്കോട്ടുപാടം ശ്രീവില്ല്യത്ത് മഹാദേവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുകയും മറ്റും ചെയ്തത് ജനം ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ നടത്തുകയും മുസ്ലീങ്ങളാണു ഇതിനുപിന്നിലെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പ്രദേശത്തെത്തിയ ആര്യാടന്‍ മുഹമ്മദിനെ തടഞ്ഞു. സോഷ്യല്‍ മീഡിയാവഴി വ്യാപകമായി മുസ്ലീങ്ങള്‍ക്കെതിരേ കലാപത്തിനു ആഹ്വാനവുമുണ്ടായി. അതിന്റെ ഒരു സാമ്പിള്‍ ആണു താഴെ.കോഹ്ലി സമാജത്തിന്റെ യുവജനസംഘടനയുടെ സ്റ്റേറ്റ് പ്രസിഡന്റ് എന്നാണു ഇയാളുടെ എഫ് ബി അക്കൗണ്ട് പറയുന്നത്. ( കായസ്ഥ ജാതിയുടെ ഒരു വറൈറ്റിയായ ഖത്രികളുടെ ഒരു വിഭാഗമാണു കോഹ്ലി. കശ്മീരിലും പഞ്ചാബ്, ഹരിയാന തുടങ്ങിയ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലും കാണപ്പെടുന്ന ഈ സമുദായത്തിനു കേരളത്തിലെ ഒരു ഉണ്ണികൃഷ്ണന്‍ എങ്ങനെ പ്രസിഡന്റായോ ആവോ)…
എന്തായാലും പോലീസ് പ്രതിയെപ്പിടിച്ചു. തിരുവനന്തപുരം സ്വദേശിയായ ‘രാജാറാം മോഹന്‍ ദാസ് പോറ്റി’ എന്ന ഈശ്വരനുണ്ണിയാണു ആ ‘മുസ്ലീം യുവാവ്’. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ആണത്രേ പോറ്റി ഈ കടുംകൈ ചെയ്തത്!
കരുതിയിരിക്കുക ..സംഘപരിവാര്‍ ദളിതരേം ചോവന്മാരേം നായന്മാരേം ഒക്കെ ഉപയോഗിച്ച് നടത്തിയിരുന്ന ഊളപ്പണികള്‍ക്ക് പോറ്റിമാരെ വരെ ഗ്രൗണ്ടില്‍ ഇറക്കിത്തുടങ്ങി. വലിയ ഗെയിം മണക്കുന്നു. പുറകില്‍ കേള്‍ക്കുന്ന ശബ്ദം പൂച്ചകരയുന്നതല്ല.. കൊലക്കത്തി രാകുന്ന ഒച്ചയാണു..

ചില ഫേസ്ബുക്ക് പോസ്റ്റുകള്‍:

ശ്രീജിത്ത് കൊണ്ടോട്ടി

ഈ വിഷയം അത്ര നിസ്സാരമായി കണ്ട് അവഗണിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നില്ല. വടക്കേ ഇന്ത്യയില്‍ പയറ്റി തെളിഞ്ഞ അതേ അടവുകള്‍ കേരളത്തിലും നടപ്പാക്കാനും വര്‍ഗീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം നുണ പ്രചരണങ്ങള്‍. ഈ പോസ്റ്റ്‌ പ്രചരിപ്പിച്ച ആള്‍ സംഘപരിവാര്‍ അനുകൂല യുവജന സംഘടനയുടെ സംസ്ഥാന നേതാവാണ്‌.

മലപ്പുറത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തെന്നും ഹിന്ദു ആരാധനാലയങ്ങള്‍ അപകടത്തില്‍ ആണെന്നും രണ്ടു ദിവസമായി ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങളുടെ തലയില്‍ കെട്ടിവെക്കുകയും അപകടകരമായ നിലയില്‍ വര്‍ഗീയ വി്ദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍. ദേശീയ മാധ്യമങ്ങളില്‍ അടക്കം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളുടെ ഭാഗമായിട്ടേ ഇതിനെയും കാണാന്‍ സാധിക്കൂ.


 Also Read: ദല്‍ഹിയില്‍ തന്നെ ബലാത്സംഗം ചെയ്തയാളെ യു.എസ് യുവതി ഫേസ്ബുക്കിലൂടെ കുടുങ്ങിയതിങ്ങനെ


എന്തായാലും സംഘികള്‍ക്ക് വിദ്വേഷ പ്രചരണത്തിന് കൂടുതല്‍ സമയം കൊടുക്കാതെ പ്രതിയെ പെട്ടന്ന് പിടികൂടിയ പോലീസിനോട് നന്ദി പറയേണ്ടതുണ്ട്. അതുകൊണ്ടുമാത്രം തീര്‍ന്നില്ല, ഈ സ്ക്രീന്‍ ഷോട്ട് തെളിവായി കണ്ട് സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുകയും വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയും ചെയ്യുന്ന ഈ സംഘപരിവാര്‍ ക്രിമിനലിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

രോഹിത് കെ.പി

രാജാറാം മോഹന്ദാസ് പോറ്റി.മലപ്പുറം പൂക്കോട്ടുപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലെ പ്രതിയുടെ പേരാണ് .
മലപ്പുറത്തെ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത ആള്‍ ഒരു അന്യ മതസ്തന്‍ ആകരുതേ എന്നായിരുന്നു എന്റെ ഉള്ളിലെ അതിയായ ആഗ്രഹം. അങ്ങനെ വല്ലതും ആയിരുന്നേല്‍ ഹന്ദുത്വവാദികള്‍ ചേര്‍ന്ന് മലപ്പുറം ഇപ്പൊ പാകിസ്ഥാന്‍ ആക്കിയേനെ.
പണ്ട് മുതലേ മലപ്പുറത്തെ പറ്റി ഒരുപാട് കുപ്രചരണങ്ങള്‍ കേട്ടിട്ടുണ്ട് .എന്റെ വീട്ടില്‍ നിന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ ദൂരമേ ഉള്ളു മലപ്പുറത്തേക്ക്.വാക്‌സിന്‍ വിരുദ്ധത ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എനിക്കിതുവരെ അവിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്ന സ്ഥലമായിട്ട് തോന്നിയിട്ടില്ല. നോമ്പ് കാലത്ത് ഞാന്‍ അവിടുത്തെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട് .(നോമ്പ് കാലത്ത് മലപ്പുറത്ത് പച്ചവെള്ളം കിട്ടാതെ മനുഷ്യര്‍ മരിക്കും എന്നൊക്കെ പരക്കെയുള്ള കുപ്രചരണമാണ് .)
അപ്പോള്‍ ഇത്തരം കുപ്രചരണത്തിന് പാത്രമാകുന്ന മലപ്പുറം ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ വിഗ്രഹം നശിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോഴേ ഇതിനെ പല രീതിയില്‍ വളച്ചൊടിക്കുന്നത് ഞാന്‍ കണ്ടു.രാജാറാംമോഹന്ദാസ് പോറ്റി എന്ന ആള്‍ ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ ചെയ്ത സംഭവം പോലീസ് തക്ക സമയത്ത് പ്രതിയെ പിടിച്ചില്ലായിരുന്നുവെങ്കില്‍ ഈ ഒരു ഇന്ധനം വെച്ച് ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ ഉണര്‍ത്താന്‍ വര്‍ഗ്ഗീയ വാദികള്‍ ശ്രമിച്ചേനെ.
ഇനി പറയാനുള്ള മറ്റു കാര്യങ്ങള്‍ :
# ഈ സംഭവവും ഒരു സൂചന മാത്രമാണ് . കാസര്‍ഗോഡ് മദ്രസ്സ അദ്ധ്യാപകന്‍ ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ടിട്ടും ഇവിടെ കലാപം ഉണ്ടാകാതിരുന്നത് നമ്മുടെ മതനിരപേക്ഷ പാരമ്പര്യം കൊണ്ടാണ് .
# കലാപങ്ങള്‍ ഉണ്ടാക്കപ്പെടേണ്ടത് ഇവിടെ പലരുടെയും ലക്ഷ്യമാണ് . രഥയാത്ര നടത്തി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചവര്‍ക്ക് കേരളത്തിലും അങ്ങനെ ഒന്ന് ഉണ്ടാകാന്‍ അവസരം കൊടുക്കരുത് .


 Don’t Miss: ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന വാര്‍ത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണം: കോടിയേരി


# പിന്നെ, ആളുകളുടെ ഇടയില്‍ മലപ്പുറത്തേക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത കൂടാന്‍ അവിടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചെയ്തികളും കുറച്ചൊക്കെ കാരണമായിട്ടുണ്ട്.
# എല്ലാ സ്ഥലങ്ങളിലെ പോലെത്തന്നെ ന്യൂന പക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയത ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളുകള്‍ മലപ്പുറത്തും ഉണ്ടായിരിക്കാം . തീരെ ഇല്ലെന്ന് പറയുന്നില്ല .
# ഒരു ചെറിയ സംഘര്‍ഷം മതി നാട് കത്താന്‍. ആര്‍ എസ് എസ്സും സി പി എമ്മും തമ്മില്‍ യുദ്ധം ഉണ്ടാകുന്നത് പോലെയായിരിക്കില്ല ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ യുദ്ധം ഉണ്ടായാല്‍.
# ഈ രാജാറാം ഇനി മുതല്‍ പഴയ സി പി എം ബ്രാഞ്ച് സെക്രട്ടറി , ഏരിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കപ്പെട്ട ആളായിരിക്കും അതല്ലെങ്കില്‍ പണ്ട് ചിട്ടിക്കമ്പിനി നടത്തി പൊളിഞ്ഞ ആളായിരിക്കും അതും അല്ലെങ്കില്‍ സംഘ പരിവാര്‍ മാസങ്ങള്‍ക്ക് മുന്‍പ് സസ്പെന്‍ഷന്‍ കൊടുത്ത ആള്‍ . പാവം .
എന്തയാലും ഉറങ്ങിയിരിക്കുന്ന ഹിന്ദുവിനെ ഉണര്‍ത്താനുള്ള ഈ സുവര്‍ണ്ണാവസരവും പാഴായിരിക്കുകകയാണ് സുഹൃത്തുക്കളേ … സാരമില്ല …

Advertisement