Categories

s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍

balakrishnappillai

കിരണ്‍ തോമസ് തോമ്പില്‍

ടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപ്പിള്ളയെന്ന മുന്‍മന്ത്രിയുടെ ജയില്‍ ജീവിതം മലയാളിയെ ഏറെ ആശയക്കുഴപ്പത്തിലാക്കിയതാണ്. അഴിമതിക്കേസില്‍ മുന്‍മന്ത്രി തടവിന് ശിക്ഷിക്കപ്പെട്ടത് ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു. പിള്ള ജയിലെത്തുന്ന സമയത്ത് ഇടതുപക്ഷമായിരുന്നു കേരളം ഭരിച്ചത്. പിന്നീട് യു.ഡി.എഫ് അധികാരത്തിലെത്തയ മുതല്‍ പിള്ളയ്ക്ക് തുടര്‍ച്ചയായി ജാമ്യം അനുവദിക്കപ്പെട്ടു. പിള്ളക്ക് അനധികൃതമായാണ് ജാമ്യം അനുവദിക്കപ്പെട്ടതെന്ന് വാദമയര്‍ന്നു. പിന്നെക്കണ്ടത് പിള്ള തിരുവനന്തപുരത്തം ഫൈവ്സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കിടക്കുന്നതാണ്. ഇതിനിടെ പിള്ളയുടെ മകന്‍ ഗണേഷന്‍ മന്ത്രിയായി അച്ഛനെതിരെ കേസ് നടത്തിയ വി.എസ് അച്ച്യുതാനന്ദനെ ഇടക്കൊക്കെ കൊഞ്ഞനംകുത്തിക്കാണിച്ചു.

അങ്ങിനെയിരിക്കെയാണ് വാളകത്ത് സാക്ഷാല്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ടത്. അതിക്രൂരമായാണ് ആക്രമണം നടന്നത്. പിള്ളക്കെതിരെ പരാതിയുമായി അധ്യാപകന്റെ ഭാര്യയും സ്‌കൂളിലെ ജീവനക്കാരിയുമായ സ്ത്രീ രംഗത്തെത്തി. മാനേജ്‌മെന്റ് തന്റെ പ്രമോഷന്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നവെന്നും ആക്രമിക്കപ്പെട്ട അധ്യാപകനും പിള്ളയും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ടെന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നല്‍കി. പ്രിന്റ്,ടെലിവിഷന്‍,വെബ് മാധ്യമങ്ങളില്‍ വിഷയം ചൂടുള്ള ചര്‍ച്ചയായി.

krishnakumarപിള്ളയുടെ സ്‌കൂളിലെ അധ്യാപന്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ടര്‍ ടി.വിയാണ് ശക്തമായി ഏറ്റെടുത്തത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം വലിയ വിവാദമായി കത്തി നില്‍ക്കെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബാലകൃഷ്ണപ്പിള്ള നടത്തിയ ഫോണ്‍ സംഭാക്ഷണം റിപ്പോര്‍ട്ടര്‍ ടി.വി പുറത്ത് വിട്ടു. റിപ്പോര്‍ട്ടര്‍ ടി.വിയുടെ വെളിപ്പെടുത്തല്‍ പ്രകാരം അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകള്‍ അദ്ദേഹം ചെയ്തിരുന്നുവെന്നാണ് പറയുന്നത്.

വിഷയത്തെ ചാനലുകള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് പരിശോധിച്ചപ്പോഴാണ് വിവാദങ്ങളുടെ ഇഷ്ട തോഴന്‍മാരായ പല ചാനലുകള്‍ക്കും അധ്യാപകന്റെ ആക്രമണവും പിള്ളയുടെ ഫോണും വലിയ വാര്‍ത്തയായില്ലെന്ന് വ്യക്തമായി. പ്രശ്‌നം ഉണ്ടായ ആദ്യ ദിനം തന്നെ ഇത് ബാലകൃഷ്ണപ്പിള്ള ചെയ്തതായിരിക്കില്ല എന്ന മുന്‍ വിധിയോടെയാണ് ഇത്തരം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ അദ്ധ്യാപകന്റെ ഭാര്യ ചില വെളിപ്പെടുത്തലകള്‍ നടത്തിയെങ്കിലും അത് കാര്യമായി ഫോളൊ അപ്പ് ചെയ്യപ്പെട്ടില്ല. പിള്ളയെ വേദനിപ്പിക്കാത്തതായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പിള്ള റിപ്പോര്‍ട്ടര്‍ പ്രതിനിധിയോ കൂളായി സംസാരിച്ചത്. സംസാരത്തിനൊടുവില്‍ എനിക്കിട്ട് പണി തരരുതെന്ന് പിള്ള പറയുകയും ചെയ്തു. പക്ഷെ മാധ്യമപ്രവര്‍ത്തകന്‍ എന്ത് ചെയ്യണമെന്ന് ബോധ്യമുള്ള ആ റിപ്പോര്‍ട്ടര്‍ പണികൊടുത്തു.

എന്നാല്‍ പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന് വെളിപ്പെട്ടപ്പോഴെങ്കിലും വര്‍ധിത വീര്യത്തോടെ രംഗത്തെത്തി കളം പിടിക്കാന്‍ മത്സരിക്കേണ്ട ചാനലുകള്‍ പഴയപോലെ ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടിലിരുന്നു.

സാധരണ ഏതെങ്കിലും ഒരു ചാനല്‍ ഒരു വിഷയം എക്ലൂസീവായി പുറത്ത് വിട്ടാല്‍ അതിനെ വെല്ലുന്ന കാര്യങ്ങള്‍ ചെയ്താണ് മറ്റ് മാധ്യമങ്ങള്‍ ആ സ്ഥിതിയെ മറികടക്കുക. എന്നാല്‍ ഇവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല അധ്യാപകനെ വ്യക്തിഹത്യ ചെയ്യാനായി ശ്രമം. ഇതുവരെയും പോലീസോ മറ്റ് അന്വേഷണ ഏജന്‍സിയോ അതുമല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെയോ പ്രത്യേക തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലാത്ത ആ വാര്‍ത്തയാണ് പിന്നീട് പ്രചരിക്കപ്പെട്ടത്. അധ്യാപകന്റെ യാത്രകളെച്ചൊല്ലി ദുരൂഹത പടര്‍ത്താനാണ് വിവിധ മാധ്യമങ്ങള്‍ ശ്രമിച്ചത്. ആക്രമണം നടത്തിയത്  NDF പോലെ ഉള്ള തീവ്രവാദ സംഘടനയാണെന്നുള്ള പ്രചരണത്തിനും ശ്രമം നടന്നു. ആരോപണത്തിന്റെ മുന ഏതുവിധേനയെങ്കിലും പിള്ളയില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം.

muthoot

കാര്യങ്ങള്‍ ഇങ്ങിനെ നീങ്ങുമ്പോള്‍ കുറച്ച് കാലം മുന്നെ നടന്ന മുത്തൂറ്റ് പോള്‍ വധക്കേസ് വിവിധ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുന്നത് നന്നാവും. അന്ന് താരതമ്യേന വിശ്വാസ്യത ഉണ്ട് എന്ന് കരുതപ്പെട്ടിരുന്ന വിന്‍സന്റ്.എം.പോളാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞ ക്വട്ടേഷന്‍ സംഘ വാര്‍ത്ത വിശ്വസിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറല്ലായിരുന്നു. അവര്‍ക്ക് കൊല്ലപ്പെട്ട പോളിന് ഒപ്പമുണ്ടയൈരുന്ന മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഓം പ്രകാശിന്റെയും മറ്റൊരു ഗുണ്ട പുത്തന്‍ പാലം രാജേഷിന്റെയും പങ്ക് അറിയുന്നതിലായിരുന്നു താല്‍പ്പര്യം. അവര്‍ ഓം പ്രകാശിലൂടെ ബിനീഷ് കോടിയേരിയിലും പിന്നീട് കോടിയേരി ബാലകൃഷ്ണനിലും എത്തി. വിവാഹ നിശ്ചയത്തിന്റെ അന്ന് തന്നെ ബിനീഷിന്റെ വിവാഹം നടത്തിയത് പോലും അവര്‍ ഈ കേസുമായി ബന്ധിപ്പിച്ചു. അമ്മയുടെ ചിക്തസക്ക് പണം കിട്ടാന്‍ കാരി സതീശനെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിച്ചതാണ് എന്നുവരെ കഥകള്‍ മെനഞ്ഞു.

ഇത്തരം കഥകളേ എതിര്‍ത്ത് സംസാരിച്ചതിന്റെ പേരില്‍ കല്ലേറുകള്‍ക്കിടയിലെ മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ ഒരു പ്രമുഖ പത്രം പരിണിത പ്രജ്ഞരായ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് കോളങ്ങള്‍ എഴുതിച്ചു.

പോലീസ് കണ്ടെത്തിയ കത്തി കൊല്ലനെക്കൊണ്ട് ഉണ്ടാക്കിച്ചതാണ് എന്ന് ഏഷ്യനെറ്റ് കണ്ടെത്തി അതുണ്ടാക്കി എന്ന് പറയപ്പെട്ട കൊല്ലനെ നികേഷ് കുമാര്‍ അരമണിക്കൂര്‍ ഇന്ത്യാവിഷനില്‍ ഇട്ട് പൊരിച്ചു. ഒളിവിലായ ഓം പ്രകാശും പുത്തന്‍ പാലം രാജേഷും മഠത്തില്‍ രഘുവിന്റെ ( വീണ്ടും ബിനീഷ് കോടിയേരി ബന്ധം) ഹോട്ടലില്‍ ദുബൈയില്‍ ഉണ്ട് എന്ന് ഏഷ്യനെറ്റ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ ഈ കേസ് കോടതിയില്‍ എത്തുന്നതിന് മുന്നെ തന്നെ കുറ്റപത്രത്തെപ്പറ്റി തെറ്റായ പൊതുബോധം സൃഷ്ടിച്ചു. കോടതി ഇത് സിനിമാക്കഥയെന്ന് പറഞ്ഞ തള്ളി കേസ് സിബി.ഐക്ക് വിട്ടു. എന്നാല്‍ അന്വേഷണം പലകുറി നീട്ടി വാങ്ങിയ സി.ബൈ.ഐ യഥാര്‍ത്ഥ ട കത്തി കണ്ടെത്തി പോലീസ് സ്‌റ്റോറി ശരി വച്ചു എന്നാണ് ഈ കഥകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പിന്നീട് എഴുതിയത്. ( സി.ബി.ഐ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട് എന്നത് വേറെരു കാര്യം)

kodiyeryപോള്‍ കേസില്‍ ഒരിക്കല്‍ പോലും പോളിന്റെ വ്യക്തി ജീവിതത്തിലേക്കോ എന്തിനാണ് അയാള്‍ ഓം പ്രകാശിനെയും പുത്തന്‍ പാലം രാജേഷിനേയും വണ്ടിയില്‍ കൊണ്ടു നടന്നു എന്നോ ആരും സംശയം പ്രകടിപ്പിച്ചില്ല. പോളിന്റെ പൂര്‍വ്വ ചരിതം അന്വേഷിച്ചില്ല. അയാളുടെ ബന്ധങ്ങള്‍ അന്വേഷിച്ചില്ല. എന്നാല്‍ വാളകത്തെ അധ്യാപകന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്ന സൂചന പോലീസ് സ്‌റ്റോറി വരുന്നതിന് മുന്നെ ഇവിടെ ചര്‍ച്ചാ വിഷയമാകുന്നു. ബാലകൃഷ്ണപ്പിള്ളയുടെ അനിഷ്ടത്തിന് പാത്രമായ അധ്യാപകന്‍ ആക്രമിക്കപ്പെട്ട അന്ന് പിള്ള തന്റെ ഫോണില്‍ നിന്ന് 40 ഓളം കോളുകള്‍ ചെയ്യുന്നുണ്ട്. ആരെ വിളിച്ചു എന്തിന് വിളിച്ചു തുടങ്ങി ഒരായിരം ചോദ്യങ്ങളാല്‍ പിള്ളയിലേക്ക് മാത്രം നീളാവുന്ന കാര്യങ്ങളെ തമസ്‌ക്കരിച്ച് പാതി വെന്ത കേട്ടു കേള്‍വികളുടെ പിറകേ ആണ് മാധ്യമങ്ങളില്‍ പലതും.

ഇനി പിള്ളയുടെ സ്ഥാനത്ത് സുപ്രീം കോടതി ശിക്ഷിച്ച ഒരു സി.പി.ഐ.എം നേതാവിനെ പ്രതിഷ്ടിച്ച് ഈ സംഭവങ്ങളൊന്ന് ആലോചിച്ച് നോക്കൂ. അയാളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയത്തിലെ അധ്യാപകനെ ഇത് പോലെ ആരോ ആക്രമിച്ചു എന്ന് കരുതുക. അദ്ദേഹത്തിന്റെ ഭാര്യ ജയിലില്‍ ഉള്ള ഈ നേതാവിനെപ്പറ്റി സംശയം ഉന്നയിച്ചു എന്നും കരുതുക. ജയിലില്‍ നിന്ന് അയാള്‍ ഫോണ്‍ ചെയ്യുന്നതിന്റെ ഓഡിയോ പുറത്തു വന്നു എന്ന് കരുതുക. അയാള്‍ വിവിധ സി.പി.ഐ.എം നേതാക്കാളെ ബന്ധപ്പെട്ടതിന്റെ കോള്‍ ലിസ്റ്റ് കിട്ടി എന്നും കരുതുക. എന്തായിരിക്കും ഇവിടെ പുകില്‍ എന്ന് ഒന്ന് ആലോചിച്ച് നോക്കുക.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പിള്ള ജയിലില്‍ പോയപ്പോള്‍ ഒരു പ്രമുഖ പത്രവും മുഖപ്രസംഗം എഴുതിയില്ല. പിള്ളക്ക് അനര്‍ഹ പരോള്‍ ലഭിച്ചപ്പോഴോ ചികിത്സ എന്ന് പറഞ്ഞ കിംസിലെക്ക് മാറ്റിയപ്പോഴോ ഇത് സംഭവിച്ചില്ല.അപ്പോള്‍ ചിലരുടെ കാര്യങ്ങള്‍ അങ്ങനെയാണ്. നാളെ പിള്ളയല്ല അധ്യാപകനെ അക്രമിച്ചതിന് പിന്നില്‍ എന്ന് തെളിഞ്ഞേക്കാം പക്ഷെ അങ്ങനെ അല്ലാ എന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്നെ പ്രഖ്യാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം വാര്‍ത്തകളുടെ വരികളില്‍ നിന്ന് എന്തോ ചീഞ്ഞ് നാറുന്നില്ലേ…?

17 Responses to “s കത്തി ഉണ്ടോ സഖാവെ ഒരു കമ്പിപ്പാര എടുക്കാന്‍”

 1. RAJAN Mulavukadu.

  സന്ദേശം,അറബിക്കഥ,
  എന്നാ സിനിമകളില്‍ കമ്യുനിസ്റ്റു പാര്‍ട്ടി യുടെ വെക്തമായ അജണ്ടയുണ്ട്,
  അതില്‍ നിന്നും ഒരിഞ്ചു മുന്നോട്ട് ചിന്തിക്കാന്‍ സഖാക്കള്‍ക്ക് ബുദ്ധി കൊടുക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.!!!!!!!!!!
  സിനിമകളില്‍ കാണുന്ന തുപോലെ പിള്ള നേരിട്ട് വന്നു കൃത്യം ചെയിതു എന്ന് മാത്രം തലനരച്ച സഖാക്കള്‍ പറഞ്ഞില്ല, ഭാഗ്യം!!!!!!!!

 2. jaison mathew

  “നേരോടെ നിര്‍ഭയം” എന്ന് പറയുന്നവരൊക്കെ മാളത്തിലോളിച്ചു ഓം പ്രകാശ് ദുബായിലെ ഹോട്ടലില്‍ ഉണ്ടെന്ന് ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു(ഓം പ്രകാശിനെ പിടിച്ചത് നാഗര്‍ കോവിലില്‍ നിന്ന്),പിന്നെ “എസ്” കത്തിയുടെ കള്ളകഥ.അന്ന് കേസന്വേഷണം മാധ്യമങ്ങളുടെ പണിയല്ലെന്ന് കോടിയേരി പറഞ്ഞപ്പോള്‍ എന്തൊരു വിവാദമായിരുന്നു ഇപ്പോള്‍ ഏഷ്യാനെറ്റിന് ഒന്നും അന്വേഷിക്കണ്ട പോലീസ് പറയുന്നത് അപ്പടി കൊടുക്കുന്നു.ഇതാണ് നെറികെട്ട മാധ്യമ പ്രവര്‍ത്തനം “നേരോടെ നിര്‍ഭയം” ഞങ്ങള്‍ക്ക് സൌകര്യമുള്ളത് മാത്രം കൊടുക്കും.ഇതിനെപ്പറ്റിയാവും പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്ന് പണ്ടാരോ പറഞ്ഞത്

 3. john

  വര്‍ക്കലയില്‍ പ്രഭാത സവാരിക്കിടെ ഒരാളെ സാമൂഹ്യവിരുദ്ധര്‍ വെട്ടികൊന്നപ്പോള്‍

  മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പ്രഖ്യാപിച്ച് കഥകളും ഉപകഥകളുമെഴുതിയവരാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍…
  എന്നാല്‍ കൊല്ലപ്പെട്ട വ്യക്തതി ഒരു കൊലപാതക കേസിലെ സാക്ഷിയാണെന്ന കാര്യം,, പണമിടപാട് നടത്തുന്നതാണെന്ന കാര്യം. രണ്ടാം തവണയാണ് അക്രമിക്കപ്പെട്ടതെന്ന യാഥാര്‍ത്ഥ്യം ഇതെല്ലാം മറച്ചു പിടിച്ചു,..

  തലസ്ഥാനത്തെ പത്രുപ്രവര്‍ത്തകര്‍ നെറികേടിന്റെ വക്താക്കളാവുകയാണ്….ഈ സംഭവത്തിലും പ്രതികളെ പിടിക്കാന്‍ വൈകുന്നതില്‍ ആര്‍ക്കും പരിഭവമില്ല….അധ്യാപകന്റെ സ്വാകാര്യതകള്‍ അന്വേഷിക്കുക…പിള്ളയെ രക്ഷപ്പെടുത്ത അത് മാത്രമേ ലക്ഷ്യമുള്ളൂ…

 4. shemej

  One thing what I fail to understand is, why the so called “extra-marital-affair” is such a big deal. Almost half the Right Wing Political leaders in Kerala have extra-marital affairs. I am not talking about my opinion. Many newspapers, have given various hints on different occasions. Please read 4 south Indian Language press of the last 10 Years, you can publish a 500 page best-seller and I can bet , you can make enough money to live for the next 10 generations with that royalty. One story about a senior political leader from Kerala (now not active in politics) was that he presented his wife to “bosses” and came up in career. Even in the very page where we read this Dool_news report, we can notice one face, who has very close resemblance with a prominent right-wing leader. And the gossip is that, that leader is the biological father.

  Our media heads very well know all these stories. But they want to use such stories to divert the attention from a very serious case.

  Every one knows that in the initial days UDF leaders’ reaction was in defensive. Even if the victim (teacher) had other affairs, (we dont know for sure) he could be attacked for a totally different reason.

  Even according to this new theory, the victim went to a certain location and the police claim that he was dropped at that spot by 10pm. By 10.13 pm he made a telephone call. According to the police, he was attacked by 10.30. Hence, if the victim was attacked because he went to any other women, that happened in this 17 minutes’ duration. Mathrubhumi newspaper, which is trying its best to conceal any news which may go against BalaKrishna Pillai and highlighting negative points of victim’s side claim that, the “Teacher was attacked during 30 minutes time” Mathrubhumi conveniently hide the fact that the victim made telephone calls at 10.13pm, according to police version. And if what Mathrubhumi says is true (if the victim was attacked before 10.30pm), and if the the extra marital affair theory is correct, then this victim must have approached a woman during this 17 minutes and was dumbed there. And if, he was carried in a car (as reported in intial reports), that car was arranged in this 17 minutes? ( I dont know)

  The people who want to attack the teacher was waiting with sharpened Iron rode coconut de-husker and they already arranged men to attak and a car to drop the victim at a certain spot after the attack? And within minutes, political leader’s representative came to the spot and talked with victim (may be in hospital– not sure).

  Well, I am not rejecting this theory. But if theory is correct, then how is that negating the other theory — that he was attacked by “quotation gang” (what the hell is that ?)

  If a gang can plan and execute an attack within 17 minute duration, then that gang could be a professional gang. It is equally possible that the third-party woman’s angry relative has attacked this victim. We dont know what is the truth yet. At this point we have no reason to believe what the Victim claim or the political leader and his supporting gang says.

  But, even if the victim-teacher has extra-marital affair, that is not a reason to believe that Political leader is not involved in such an attack. But we all know we have no reason to believe that political leader is involved in this crime. We need to explore all the possibilities, if we are interested to see the truth.

  But when the media is silent about one angle and talk about other angle alone, then that raises some questions. We all know that we are now living in an era or paid journalism.

  One thing I want to remind Mathrubhumi friends. 20 years back Manorama had hegemonic control in devising the popular perception on any subject. In the first decade of 21st Century, Malayala Manorama still claim to be the largest circulated and most widely read news paper. And their internet presence is simply impressive. But please think of it. Does it engineer the public opinion in Kerala any more? If not , why?

  People may not be believing that Manorama journalists can be easily purchased. But why the public dont take Manorama seriously? (It is like people watching Shah Ruh Khan advertisement. Every one knows that Shah Ruh Khan will say anything what he was asked to say).

  When we talk about paid journalism, Even the Ashok Chavan news was not directly paid. But some news management members were offered influential posts. Is there any one guy who is not eager to be offered influential posts in the UDF government? Dear Mathrubhumi journalists, please think–

  Two decades back, Mathrubhumi journalists were not offered very high salary compared to what our Visual media journalists are offered now. They were hardly known to public, not to mention about stardom. But they had credibility…

  Shreyamskumar or Gangadharan may have political ambitions. But how is that going to help the career of Mathrubhumi journalists? Take the case of last 10 years. Little known journalists have grown up in front of you and they are more accepted in Kerala society now. They have more credibility, not because they work in Visual media, but because of their relentless campaign for one or another cause. What relentless public crusade Mathrubhumi has undertaken during the last 5 years or 10 years? Dont talk about Endosulphan or coco-cola or global warming. Tell something you have taken up and relentlessly crusaded..

  It is time for you to show something called vertebral column, if you really have any… We all know Gyanesh Kumar may be capable to arrange more opulence to you than the people of this country. That is obvious.. And we also know that mediocrity and longing for luxury-life always go together…. Hope your conscience would repvove you when encounter such temptations. Otherwise, we the people will be thankful to you for giving an opportunity to understand you guys !

 5. vinoj payanur

  കമ്മ്യൂണിസ്റ്റ്‌കാരുടെ അജണ്ട നിശ്ചയിക്കുന്നതും വ്യാഖ്യാനിച്ചു തരുന്നതും സത്യന്‍ അന്തികാടും സ്രീനിവാസനുമാനല്ലോ!! അവര്‍ വ്യക്തമാക്കി തന്നത് മനസിലായില്ലെങ്കില്‍ ശ്രീ രാജന്‍ മുലവുകാടുമായി ബന്ധപ്പെടുക!!
  കിരണ്‍ തോമസ്…ദൂല്‍ ന്യൂസ്‌ ..അഭിനന്ദനങ്ങള്‍..

 6. Hari Govind

  അറബിക്കഥയും സന്ദേശവു ആവർത്തിച്ചാവർത്തിച്ച് കണ്ട് സകല ദ്വാരങ്ങളിലും കൂടെ രതിമൂർഛ അനുഭവിക്കുന്ന രാജൻ മുളവുകാടിനെ പോലെ ഉള്ളവർ ഉള്ളിടത്തോളം കാലം പിള്ളയേയും രാജയേയും പോളെ ഉള്ളവർ നാടിനെ കൊള്ള അടിക്കും നിരപരാധികളെ കൊല്ലും, നിയമം കയ്യിലെടുക്കും നീതിപീഠങ്ങളെ ധിക്കരിക്കും..

  ഒന്നു പോ ചേട്ടാ

 7. RAJAN Mulavukadu.

  സഹോധര്ടന്‍ വിനോജെ,
  രണ്ടു സിനിമയുടെയും പിന്നണിയിലും,മുന്നണിയിലും പ്രവര്‍ത്തിച്ചത് ശ്രീനിവാസനാണ്,
  ഈ ശ്രീനിവാസന്‍ കംമ്യുനിസ്തു പാര്‍ട്ടിയുടെ കേരളത്തിലെ ഈറ്റില്ലം എന്ന് കേരളത്തിലെ സഖാക്കന്മാര്‍ പറഞ്ഞ കണ്ണൂര്‍ കാരനാണ് എന്നത് താങ്കള്‍ മറക്കാതിരിക്കുക.
  താങ്കള്‍ ആ സിനിമ വെറുതെ കാണാതെ വിശദമായി പഠിച്ചു സംസാരിക്കൂ.
  സന്ദേശം സിനിമയില്‍ വെക്തമായി ശങ്കരാടി പറയുന്നുണ്ട്
  എതിര്‍ പാര്‍ട്ടി ക്കാരെ വല്ല പെണ്ണ് കേസിലും കുടുക്കാന്‍,
  ആ ഒറ്റ വാക്ക് മതി ഇന്നത്തെ കേരളത്തിലെ അവസ്ഥ മനസ്സിലാക്കാന്‍,
  വി എസ യും പിണറായിയും കോടിയേരിയും കുഞ്ഞാലി കുട്ടി പെണ് വിഷയവുമായി മാദ്യമങ്ങളില്‍ നിറഞ്ഞാടുന്നു.
  ഉണ്ണി തന്റെയും , അബ്ദുള്ള കുട്ടി യുടെയും പെണ് വിഷയം വെള്ളത്തില്‍ വീണ ഓലപടക്കം പോലെ ആയി.
  എന്നാല്‍ ഈ മഹത്തായ പാര്‍ട്ടി യില്‍ ശശി,ഗോപി അങ്ങിനെ യുള്ള സഖക്കാന്‍മാരുടെ പെണ് വിഷയം പാര്‍ട്ടി തന്നെ കണ്ടെത്തി.
  എന്നിട്ടും എന്ത്കൊണ്ട് വി എസ യും, പിണറായിയും, കോടിയേരിയും മറ്റു പീടനക്കാരെ ആക്രമിച്ചത് പോലെ ,
  വേണ്ട അതിന്റെ നൂറില്‍ ഒരംശം ആക്രമിച്ചില്ല???????
  അതെന്താ വിനോജ് സഹോദര രണ്ടു പേര്‍ക്ക് രണ്ടു നീതി.
  അത് ശരിയാണോ എന്ന് സഹോദരന്‍ സ്വയം ചിന്തിക്കൂ!!!
  അറബിക്കഥ എന്നാ സിനിമയില്‍ ഉള്ളതുപോലെ തന്നെയാണ് കഴിഞ്ഞ രണ്ടു നിയമ സഭ തിരെഞ്ഞെടുപ്പില്‍ വി എസ നെ ഒഴിവാക്കാന്‍ ശ്രമിച്ചത്‌.
  കാലവും, രൂപവും,സമയവും മാറി എന്ന് മാത്രം!!!!!!!!
  ആദ്യപകനെ ആക്രമിച്ചപ്പോള്‍ എന്തായിരുന്നു വി എസ, പിണറായി,
  കോടിയേരി,മുല്ലക്കര, ഈ നേതാക്കന്മാരുടെ വാര്‍ത്ത‍ സമ്മേളനം.
  പിള്ളയും മകനും നേരിട്ട് ചെയിത്തത് പോലെയല്ലേ പറഞ്ഞത്,
  എന്നിട്ട് ഇപ്പം എന്തായി,
  ഈ നേതാക്കന്മാര്‍ നിയമസഭയുടെയും, പാര്‍ട്ടി ഓഫീസിന്റെയും പിറകുവശം വഴിയാണ് വീട്ടിലേക്കു പോകുന്നത് എന്നാണ് മാദ്യമങ്ങള്‍ തന്നെ പറയുന്നത്,
  ആദ്യപകനെ ആക്രമിച്ചവരെ (ആരായാലും) നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.
  ലോകത്തില്‍ ഒരിടത്തും, ഒരിക്കലും ആരും ഇത്ര നീജമായി ആക്രമിക്കാ പെടതിരിക്കട്ടെ,!!!!!!!

 8. Benny Joseph

  അഴിക്കോടന്‍ രാഘവന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനയില്‍ അന്നത്തെ അഭ്യന്തര മന്ത്രി കരുണാകരനെ ബന്ധിപ്പിക്കുന്ന അനേകം റിപ്പോര്‍ട്ടുകള്‍ നവാബ് രാജേന്ദ്രന്‍ എഴുതുകയുണ്ടായി. മുഖ്യധാര മാധ്യമങ്ങള്‍ അന്ന് അവ നിരാകരിച്ചു. ഇന്ന് ചരിത്രം ആവര്‍ത്തിക്കുന്നു. ഏഷ്യാനെറ്റിലെ ഷാജഹാന്‍ കണ്ണൂരിലെ വോട്റെര്‍മാരെ ബാധിക്കുന്ന പ്രധാന പ്രശ്നം ശശി ആണ് എന്ന് പ്രഖ്യാപിച്ചതുപോലെ ആണ് മിക്കവാറും മാധ്യമ പ്രവര്‍ത്തകര്‍ വാളകം സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്നത് എന്ന് thonnunnu

 9. Asees

  തീവ്ര വാദികളും ഭീഗര വാദികളും ഉള്ളിടത്തോളം കാലം നമുക്ക് പേടിക്കണ്ട , എല്ലാം അത് വഴി പൊക്കോളും .അപ്പോളും നമ്മുടെ രാഷ്ട്രീയ വൃന്ദം ജോറായി ഭരിക്കും

 10. antony

  കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കൃതിയമായ തല്പ്പരിയം ഉണ്ട് , ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കിട്ടുന്ന വാര്‍ത്തകളെ എരിവും പുളിയും ചേര്‍ത്ത് വിറ്റഴിക്കുക ,അതിന്റെ പ്രവര്‍ത്തകരെ ,പൊതു സമൂഹത്തെ ആശയകുഴപ്പത്തില്‍ ആക്കുക ,ഇത് ‘എസ്’ കത്തി വിവാദത്തിലും ,വരദാചാരിയുടെ തല വിവാദത്തിലും ,പോളിറ്റ് ബ്യൂറോ വിവാദത്തിലും ,പിണറായിയുടെ വീട് വിവാദത്തിലും ,ലോട്ടറി വിവാദത്തിലും,പകര്‍ച്ച പ്പനി വിവാദം തുടങ്ങി കേരളത്തിലെ ചാനലുകള്‍ ,പത്രങ്ങള്‍ എന്നിവ ദിവസങ്ങളോളം കൊട്ടിഘോഷിച്ച എത്രയെത്ര അടിസ്ഥാനമില്ലാത്ത കോലാഹലങ്ങള്‍ .ഇതൊന്നും കേരള ജനത പെട്ടന്ന് മറക്കില്ല .ഇപ്പോള്‍ ഇതാ അവസാനമയി എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഇടയാക്കിയ DYFIയുടെ നിയമ പോരാട്ടത്തെ കണ്ടില്ലെന്നു നടിച്ചു ഇവിടുത്തെ വിശുദ്ദ മാധ്യമങ്ങള്‍ ! വലതു പക്ഷത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ നേരും നിര്‍ഭയവും നിരന്തരവും വിട്ടു നഗ്നമായ വിടുപണി ചെയ്യന്ന ‘വേശിയ നെറ്റുകള്‍ ‘ഉള്ളിടത്തോളം കാലം ഇത് തന്നെ അനുഭവം !വലതുപക്ഷത്തെ ആരെങ്കിലും തൊടുമ്പോള്‍ സത്തിയം പുറത്തു വരുമ്പോള്‍ അസഹിഷ്ണുത ഉണ്ടെങ്കില്‍ അത് രോഗം വേറെയാണ് ..!

 11. Benny Joseph

  പിള്ളേച്ചന്റെ മറ്റു ചില ക്രൂര കൃത്യങ്ങള്‍?

  http://jagrathablog.blogspot.com/2011/10/blog-post_2939.html

  (The link might not open correctly with IE)

 12. RAJAN Mulavukadu.

  HARIGOVIND
  VINOJ
  അറിഞ്ഞില്ലേ അദ്യപകന്‍ രാത്രിയില്‍ പോയത് ആരുടെ അടുത്താണെന്ന്??????
  കണ്ണൂരില്‍ കുട്ടികളുടെ മുന്‍പില്‍ ഇട്ടു ആദ്യപകനെ വെട്ടികൊന്നപ്പോള്‍ ഈ പറഞ്ഞ നേതാക്കള്‍ ആരും ഒന്നും മിണ്ടി കണ്ടില്ലല്ലോ?????
  ആ കുട്ടികളുടെ പേടി ഇന്നുംമാറിയിട്ടില്ല,

  വിനോജ് വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ (കന്നുരിനടുതാണല്ലോ താങ്കളുടെ സ്ഥലം,) ആ കുട്ടികളെ സന്ദര്‍ശിച്ചു ഒരു സ്വന്തന വാക്കെങ്കിലും പറയാന്‍ ഞാന്‍ തന്കളോടെ അപേക്ഷിക്കുന്നു….
  ഹരി ഗോവിദ്ധ,
  പിള്ളയും രാജയും മാത്രമല്ല
  രേദ്ദി സഹോധര്‍ന്മാര്‍,
  യെദിയൂരപ്പ,
  മായാവതി,
  കരുണാനിധി,
  ജയലളിത
  ഇവരെയൊക്കെ താങ്കള്‍ അറിയില്ലേ????????

  നിരപരാധികളെ കൊല്ലും, നിയമം കയ്യിലെടുക്കും നീതിപീഠങ്ങളെ ധിക്കരിക്കും::::
  പൌള്‍ മുത്തുട്ട് എന്നാ നിരപരാധിയെ കൊന്നത് ആരാണ്,?????
  പോലീസേ സ്റ്റേഷനില്‍ നിന്നും പ്രതിയെ ഇറക്കി കൊണ്ട് വന്ന (നിയമം കയ്യില്‍ എടുത്ത)
  തല മൂത്ത നേതാവ് ആരാണെന്നു ഞാന്‍ പറഞ്ഞു തരണോ??????
  കോടതിയും, ജട്ജിയെയും ചീത്ത വിളിച്ചിട്ട്
  മാപ്പ് പറഞ്ഞ മന്ത്രി ആരാണ്??????
  അതെ കേസില്‍ ഒരു നേതാവ് ഇന്നും കോടതി കേറി ഏറന്ഗുന്ന്നത് ആരാണെന്നും ഞാന്‍ പറഞ്ഞു തരണോ??????
  സഹോദരന്‍ മാരെ ചുവന്ന കണ്ണാടി യില്കൂടി നോക്കാതെ
  സ്വയം കണ്ണ് തുറന്നു നോക്കൂ
  എന്നിട്ട് ഉറക്ക പിച്ച് വിളിച്ചു പറയൂ.
  അതല്ലേ മുഖത്ത് മീശയുള്ള ആണുങ്ങള്‍ ചെയ്യേണ്ടത്????????
  അല്ലാതെ ഛെ ഛെ കഷ്ടം!!!!!!!!!!

 13. jagadanandan

  പിള്ളയെ ക്രിമിനലായി കാണാന്‍ കഴിയതതെണ്ടുകൊണ്ടാണ് . ഒരു പിള്ളയ്ക് ഇതൊക്കെ ആകാമെന്നാണോ . പിള്ളയാര രാജ്യത്തിന്‌ വേണ്ടി പൊരുതിയ ആളോ

 14. vinoj payanur

  രാജന്‍ മുളവുകാട്..കണ്ണൂരില്‍ ഒരു ജയകൃഷ്ണന്‍ മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്..പിന്നെ ജയകൃഷ്ണന്‍ ആരായിരുന്നു എന്നൊക്കെ ന്ഹാന്‍ പറഞ്ചു തരേണ്ട കാര്യമില്ലല്ലോ..കുട്ടികളുടെ മുന്നിലേക്ക്‌ ഗന്മാനും തോക്കുമായി ചെല്ലുന്ന മാഷേ കാണുമ്പോളും കുട്ടികള്‍ പേടിക്കില്ലേ സഹോദരാ..
  പിന്നെ നിഷ്പക്ഷത്തിന്റെ പക്ഷവുമായി വരുന്നവരോട് സംസാരിച്ചിട്ടു കാര്യമില്ല..
  ഇതേ പേരില്‍ എനിക്ക് ഫെസ്ബൂകിലും ഗൂഗിള്‍ പ്ലസിലും അകൌന്റ്റ് ഉണ്ട്..
  നമുക്ക് വിശദമായി സംസാരിക്കാന്‍ സഹോദരനെ അവിടെ പ്രതീക്ഷിക്കുന്നു.

 15. jaison mathew

  ശ്രീനിവാസനും,സത്യന്‍ അന്തിക്കാടും സിനിമ എടുത്തില്ലായിരുന്നെങ്കില്‍ ഈ നിഷ്പക്ഷരോക്കെ തെണ്ടിപ്പോയേനെ

 16. ഷിനു ആവോലം

  ജയ കൃഷ്ണന്റെ കാര്യത്തില്‍ എന്തൊരു ശുഷ്കാന്തി..!!സഖാവ് ജയരാജനെ വീട്ടില്‍ കയറി വെട്ടി നുറുക്കിയത് ഓര്‍മ്മയുണ്ടോ രാജന്‍ സാറിനു? ദിവസങ്ങള്‍ക്കുള്ളില്‍ ഈ മാന്യന്‍ ജയ കൃഷ്ണന്‍ പ്രസംഗിച്ചു ” ഞങ്ങള്‍ അയച്ച പിള്ളേര്‍ക്ക് ഒരു കൈ പിഴ പറ്റി ” എന്ന്..അതായതു ജയരാജന്‍ കൊല്ലപ്പെടാത്തത് പിഴവ് കൊണ്ടാണെന്ന്..ഞങ്ങളുടെ നിരവധി സഖാക്കളേ കൊന്നു തള്ളാന്‍ നേതൃത്വം കൊടുത്ത ആ ഗുണ്ടാ നേതാവിന് ഞങ്ങള്‍ ഉമ്മ കൊടുക്കണമായിരുന്നോ?

 17. RAJAN mulavukadu

  ജയ കൃഷ്ണന്‍ നല്ലവനാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല,
  പറയുകയും ഇല്ല.
  കുട്ടികളുടെ കാര്യം മാത്രമാണ്
  ഞാന്‍ പറഞ്ഞിരിക്കുന്നത്,
  ആകുട്ടികളില്‍ ഒരാള്‍ നിങ്ങളുടെ ആരുടെയെങ്കിലും മകനോ,
  മകളോ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ പറയുമായിരുന്നോ????
  അക്രമ രാഷ്രിയം അത് ഏതു പാര്‍ട്ടി നടത്തിയാലും ഞാന്‍ എതിരാണ്,
  സഹോദരന്മാര്‍ ഒരു കാര്യം മനസിലാക്കുക,
  നിഷ്പഷരുടെ വോട്ടാണ് കേരളത്തിലെ പാര്‍ട്ടി കളുടെ ചോറ്,
  ഒരു പാര്‍ട്ടി യിലും പെടാത്തവരെ തള്ളി പറയും പോള്‍
  മതങ്ങളും, പാര്‍ട്ടി കളും ജനങ്ങള്‍ക്ക്‌ സ്വസ്ഥമായി ജീവിക്കാനുള്ള
  അവസരം പോലും ഉണ്ടാക്കി കൊടുക്കുന്നില്ല എന്ന്……..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.