എഡിറ്റര്‍
എഡിറ്റര്‍
ആ നിമിഷം അവര്‍ തിരിച്ചറിഞ്ഞു, മതത്തേക്കാള്‍ വലുതാണ് ജീവന്റെ വില; ഭര്‍ത്താക്കാന്മാരെ രക്ഷിക്കാനായി വൃക്കദാനം ചെയ്ത് ഹിന്ദു-മുസ്‌ലിം വനിതകള്‍
എഡിറ്റര്‍
Tuesday 23rd May 2017 2:40pm

നോയിഡ: മനുഷ്യജീവന് മതത്തിന്റെ അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് നോയിഡയില്‍ നിന്നുമുള്ള ഈ വാര്‍ത്ത. ഹിന്ദുവും മുസ് ലിമുമായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ ജീവന്‍ രക്ഷിക്കാനായി പരസ്പരം വൃക്ക ദാനം ചെയ്തത് മറ്റെന്തിനേക്കാളും വലുതാണ് മനുഷ്യ ജീവനെന്ന് പറയുന്നു.


Also Read: ആ നിസ്സഹായാവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞു; അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ ഹൗസ്ഫുള്‍


ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ ഇക്രമിനും ബഖ്പദ് കാരനായ രാഹുല്‍ വിശിഷ്ടിനും വൃക്ക സംബന്ധമായ രോഗമായിരുന്നു. വൃക്ക മാറ്റി വയ്ക്കകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. ഭാര്യമാരുടെ വൃക്ക മാറ്റി വെക്കാനായി ആലോചിച്ചെങ്കിലും രക്ത ഗ്രൂപ്പുകള്‍ വ്യത്യസ്തമായതിനാല്‍ പിന്മാറുകയായിരുന്നു.

എക്രമിന്റെ ഭാര്യ റസിയയുടേത് ബി പോസിറ്റീവും എക്രമിന്റേത് എ പോസ്റ്റീവും. രാഹുലിന്റേതാകട്ടെ ബി പോസിറ്റീവും ഭാര്യ പവിത്രയുടെ രക്ത ഗ്രൂപ്പ് എ പോസിറ്റീവും. ഇതോടെയാണ് ഭാര്യമാരുടെ വൃക്കകള്‍ പരസ്പരം നല്‍കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചത്.

മറ്റെന്തിനേക്കാളും വലുതാണ് മനുഷ്യന്റെ ജീവനെന്ന് അപ്പോള്‍ അവരെ ആരും പറഞ്ഞ് മനസിലാക്കേണ്ടിയിരുന്നില്ലെന്ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രജ്ഞനായ ഡോ. ദേവ്‌റ പറയുന്നു. തുടര്‍ന്ന് ഏതാണ്ട് അഞ്ചു മണിക്കൂറോളം യാത്ര ചെയ്താണ് വൃക്ക കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.


Don’t Miss: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത്


മനുഷ്യരക്തത്തിന് മതത്തിന്റെ ഇടുങ്ങിയ അതിരുകളില്ലെന്നും അത് മനസിലാക്കാന്‍ സാധിച്ചാല്‍ ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ശസ്ത്രക്രീയ നടന്ന ജെപി ഹോസ്പിറ്റലിലെ സി.ഇ.ഒ മനോജ് ലുത്‌റ പറയുന്നു.

Advertisement